ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു
ലോക പ്രശസ്ത സന്നദ്ധ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. സംഘടനയുടെ ബാങ്ക് അകൗണ്ടുകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ മരവിപ്പിച്ചതോടെയാണ് പ്രവര്‍ത്തനം നിര്‍ത്തുന്നത്. സംഘടനക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് സംഘടന ആരോപിച്ചു. സംഘടനയുടെ സ്റ്റാഫുകളോട് അവരുടെ പഠന പരിപാടികളും ക്യാംപയിനുകളും നിര്‍ത്താന്‍ സംഘടന അറിയിച്ചു.
‘ആംനസ്റ്റി ഇന്ത്യക്കെതിരെ അവസാന രണ്ട് വര്‍ഷമായുള്ള അടിച്ചമര്‍ത്തലും അതിന്റെ മുഴുവന്‍ എകൗണ്ടുകള്‍ മരവിപ്പിച്ചതും അപ്രതീക്ഷിതമായ നീക്കമല്ല. ഏറ്റവുമൊടുവില്‍ ജമ്മുകശ്മീരിലും ഡല്‍ഹി കലാപത്തിലും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടതില്‍ വ്യക്തതവേണമെന്ന സംഘടനയുടെ കൃത്യമായ ആവശ്യമാണ് സര്‍ക്കാരില്‍ നിന്നുള്ള നിരന്തര പീഡനത്തിന് കാരണമെന്ന് ആംനസ്റ്റി ഇന്ത്യയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍ അവിനാഷ് കുമാര്‍ പറഞ്ഞു. മനുഷ്യാവകാശ സംഘടനകളെ വേട്ടയാടുന്ന സര്‍ക്കാരിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്ന് ആംനസ്റ്റി കുറ്റപ്പെടുത്തി.