തൃശൂരില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി
തൃശൂര്‍ കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തി. സിപിഎം ചൊവ്വന്നൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറി പുതുശ്ശേരി പേരാലില്‍ സനൂപ് (26) ആണ് കൊല്ലപ്പട്ടത്. സംഭവത്തില്‍ സുഹൃത്തുക്കളായ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിട്ടുണ്ട്. വിപിന്‍, ജിത്തു, അഭിജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിപിനെ ജൂബിലി മിഷന്‍ ആശുപത്രിയിലും ജിത്തുവിനെ കുന്നംകുളം റോയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചിറ്റിലങ്ങാട് സെന്ററിന് സമീപം ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം സിപിഎം പ്രവര്‍ത്തകനായ മിഥുന്‍ എന്ന സുഹൃത്തിനെ വീട്ടിലേക്ക് കൊണ്ടുചെന്നാക്കുന്നതിനായാണ് ഇവര്‍ സംഭവ സ്ഥലത്തേക്ക് പോയത്. ഇവിടെയുണ്ടായിരുന്ന ഒരുസംഘം ഇവരുമായി വാക്കേറ്റുമുണ്ടാവുകയും ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സനൂപ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവമറിഞ്ഞെത്തിയവരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
കഴിഞ്ഞദിവസം രാത്രി പത്തരയോടെ എരുമപ്പെട്ടി ഇയ്യാല്‍ ചിറ്റിലങ്ങാട്ടാണ് സംഭവം. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ദുരന്തത്തില്‍ കലാശിച്ചത്. സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് സിപിഎം ആരോപിക്കുന്നത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.