ഡബ്ല്യു.എം.എഫ് ഫ്രാന്‍സ് മലയാളം മിഷന്‍: ഓണ്‍ലൈന്‍ പ്രവേശനോത്സവം
പാരീസ്: കേരളപ്പിറവി ദിനത്തില്‍ ഡബ്ല്യു.എം.എഫ് ഫ്രാന്‍സ് മലയാളം മിഷന്‍ 2020-2021 അദ്ധ്യയന വര്‍ഷത്തിലെ ക്ലാസുകള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി, ഓണ്‍ലൈന്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. മലയാളംമിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. മലയാളം മിഷന്‍ രജിസ്ട്രാര്‍ എം. സേതുമാധവന്‍, ഡബ്ല്യു.എം.എഫ് ഗ്ലോബല്‍ മലയാളം ഫോറം കോഓര്‍ഡിനേറ്റര്‍ ജെയ്സണ്‍ കാളിയാനില്‍ എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു. സംഘടനയുടെ ഫ്രാന്‍സിലെ അംഗങ്ങളും മലയാളം മിഷന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
ഡബ്ല്യു.എം.എഫ് വിമന്‍സ് കോര്‍ഡിനേറ്ററും മലയാളം മിഷന്‍ അദ്ധ്യാപികയുമായ ജിഷ നൗഷാദിന്റെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച പരിപാടിയില്‍, തുടര്‍ന്ന് വിവിധ ജീവിത സാഹചര്യങ്ങളിലും ലോക മലയാളികള്‍ ഒരുഭാഷയില്‍ ഒന്നിക്കുന്ന വികാരം പകര്‍ത്തിയ മലയാളം മിഷന്‍ സിഗ്‌നേച്ചര്‍ ഫിലിം പ്രദര്‍ശിപ്പിച്ചു. സംഘകാല സാഹിത്യത്തിന്റെ ഓര്‍മ്മ പുതുക്കലില്‍ തുടങ്ങി, മലയാളം മിഷന്റെ വിവിധ കോഴ്‌സുകളെക്കുറിച്ചും, ലോക മലയാള സാദ്ധ്യതകളെക്കുറിച്ചുമെല്ലാം ഉദ്ഘാടനപ്രസംഗത്തില്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് വിശദീകരിച്ചു.
തുടര്‍ന്ന് സംസാരിച്ച മലയാളം മിഷന്‍ രജിസ്ട്രാറും അദ്ധ്യാപകപരിശീലനവേദികളിലെ സജീവസാന്നിധ്യവുമായ സേതുമാഷ് മനോഹരമായ പ്രവേശനോത്സവ പാട്ടുകള്‍ അവതരിപ്പിച്ചു കുട്ടികളെ കയ്യിലെടുത്തു.
ഡബ്ല്യു.എം.എഫ് ഫ്രാന്‍സ് മലയാളം മിഷന്‍ ടെക്നിക്കല്‍ കോര്‍ഡിനേറ്ററും ട്രഷററുമായ വികാസ് മാത്യു, ഫ്രാന്‍സിലെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി. മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍ ശ്രീജ സരസ്വതി ഫ്രാന്‍സിലെ മലയാളം മിഷന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടും പുതിയ പ്രവര്‍ത്തക സമിതി വിവരങ്ങളും അവതരിപ്പിച്ചു. ഫ്രാന്‍സിലെ മലയാളം വായനശാലാ പ്രവര്‍ത്തനങ്ങള്‍ ഡബ്ല്യു.എം.എഫ് മലയാളം മിഷന്‍ പ്രസിഡന്റ് പ്രശാന്ത് മോഹനചന്ദ്രന്‍ വിശദീകരിച്ചു.
തുടര്‍ന്ന് സംസാരിച്ച ഡബ്ല്യു.എം.എഫ് ഗ്ലോബല്‍ മലയാളം ഫോറം കോഓര്‍ഡിനേറ്റര്‍ ജെയ്സണ്‍ കാളിയാനില്‍, മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്ലോബല്‍ മലയാളം ഫോറത്തിന്റെ ആശംസകളും പിന്തുണയും അറിയിക്കുകയുണ്ടായി. സെക്രട്ടറി റോയ് ആന്റണി പരിപാടിയില്‍ ആശംസാസന്ദേശം പങ്കുവച്ചു. മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സംശയ നിവര്‍ണത്തിനായി അരമണിക്കൂര്‍
ചോദ്യോത്തരവേളയും ഉണ്ടായിരുന്നു. ഡബ്ല്യു.എം.എഫ് മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍ ശ്രീജ സരസ്വതി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് ജിത്തു ജനാര്‍ദ്ദനന്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചു. മീറ്റിംഗിന്‌ശേഷം ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളിലെ മലയാളി കുട്ടികള്‍ ഒരുക്കിയ കലാവിരുന്ന് എല്ലാവരുടെയും മനം കവര്‍ന്നു. മലയാളം മിഷന്‍ സെക്രട്ടറി ജിനി ശ്രീകുമാര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജിഷ നൗഷാദ് എന്നിവര്‍ കുട്ടികളുടെ പരിപാടികള്‍ ഏകോപിപ്പിച്ചു. പ്രശാന്ത് പ്രകാശ്, സീറോ ഡിഗ്രി പ്രൊഡക്ഷന്‍സ്, പ്രോഗ്രാം എഡിറ്റിംഗ് നിര്‍വഹിച്ചു. പാട്ടും കവിതയും നൃത്തവും ഒപ്പം കേരളത്തിലെ ഓരോ ജില്ലയേയും കുറിച്ച് കുട്ടികളുടെ പ്രസംഗങ്ങളും കൂടി ചേര്‍ന്നതോടുകൂടി ഫ്രാന്‍സിലെ കേരളപ്പിറവി ആഘോഷങ്ങള്‍ പൂര്‍ണ്ണമായി.