നടി മേഘ്‌ന രാജിനും കുഞ്ഞിനും കോവിഡ്

തെന്നിന്ത്യന്‍ നടി മേഘ്‌ന രാജിനും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു. നടി തന്നെയാണ് തനിക്ക് കോവിഡ് പോസിറ്റീവായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. അച്ഛനും അമ്മക്കും എനിക്കും രണ്ടര മാസം പ്രായമുള്ള കുഞ്ഞിനും കോവിഡ് പോസിറ്റീവാണ്. കഴിഞ്ഞ ആഴ്ചകളിലായി ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ശ്രദ്ധിക്കണം. ചീരുവിന്റെ ആരാധകര്‍ പരിഭ്രമിക്കരുത്..ഞങ്ങള്‍ സുഖമായിരിക്കുന്നു. ചികിത്സയിലാണ്. ജൂനിയര്‍ ചീരുവും സുഖമായിരിക്കുന്നു. ഒരു കുടുംബമെന്ന നിലയില്‍ ഞങ്ങളീ യുദ്ധത്തില്‍ പോരാടുകയും വിജയം വരിക്കുകയും ചെയ്യും” മേഘ്‌ന കുറിച്ചു.

കഴിഞ്ഞ ജൂണ്‍ 7നാണ് മേഘ്‌നയുടെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജ മരിക്കുന്നത്. ചീരു മരിക്കുമ്പോള്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു മേഘ്‌ന. ഒക്ടോബര്‍ 22നാണ് മേഘ്‌നക്ക് കുഞ്ഞ് പിറക്കുന്നത്. ചീരുവിന്റെ സഹോദരനും കുടുംബത്തിനും നേരത്തെ കൊറോണ ബാധിച്ചിരുന്നു. ചീരുവിന്റെ മരണ ശേഷം ചീരു അഭിനയിച്ചു വന്നിരുന്ന സിനിമകള്‍ക്ക് ശബ്ദം നല്‍കിയത് സഹോദരന്‍ ആയിരുന്നു.