ചൈനയെ കാര്‍ന്നു തിന്നുന്ന ഒമിക്രോണ്‍ ബിഎഫ് 7 ഇന്ത്യയിലും സ്ഥിരീകരിച്ചു

ചൈന വീണ്ടും കോവിഡ് തരംഗത്തില്‍ വീഴാന്‍ കാരണമായ കൊറോണ വൈറസിന്റെ ഒമിക്രോണ്‍ ബി.എഫ്-7 എന്ന വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. ഗുജറാത്തില്‍ രണ്ട് കേസും ഒഡീഷയില്‍ ഒരു കേസുമാണ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ നിന്നെത്തിയ ഗുജറാത്ത് സ്വദേശിയായ 61കാരിയാണ് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍. അതിവേഗവ്യാപനമാണ് വകഭേദത്തിന്റെ പ്രത്യേകതയെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു. പനി, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന ആരംഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്നവരില്‍ യാത്രക്കാരുടെ സംഘത്തില്‍ നിന്ന് ചിലരെ പരിശോധിച്ച് ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിക്കുകയാണെങ്കില്‍ ബാക്കിയുള്ളവരെ കൂടി പരിശോധിക്കുകയും നിരീക്ഷണത്തിലേക്ക് മാറ്റുകയും ചെയ്യുന്ന നടപടിയിലേക്ക് കേന്ദ്രം കടന്നു.

കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്ര ആരോ?ഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്. ചൈന അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രആരോ?ഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. കോവിഡ് ഇതുവരെ പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്നും ജാ?ഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഏതുസാഹചര്യത്തെയും നേരിടാന്‍ രാജ്യം സജ്ജമാണെന്നും മന്ത്രി അറിയിച്ചു. അതേസമയം കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ രോഗികളാല്‍ ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ആശുപത്രികളില്‍ കൂട്ടി ഇട്ടിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ശ്മശാനങ്ങളില്‍ മൃത്ദേഹങ്ങള്‍ സംസ്‌കാരിക്കാനായെത്തിയവരുടെ നീണ്ട നിരയാണ്. എന്നാല്‍ മരിച്ചവരുടെ കണക്ക് പുറത്ത് വിടാന്‍ ചൈന തയ്യാറായിട്ടില്ല.