സാമ്പത്തിക തട്ടിപ്പ് ; സണ്ണി ലിയോണിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു
ബോളിവുഡ് താരം സണ്ണിലിയോണിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. സാമ്പത്തിക തട്ടിപ്പ് പരാതിയെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ നടന്നത്. കൊച്ചിയില്‍ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി 29 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് സംസ്ഥാന ഡി.ജി.പിക്ക് കിട്ടിയ പരാതിയിലാണ് നടപടി. പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് ആണ് പരാതി നല്‍കിയത്. 2016 മുതല്‍ 12 തവണയായി 29 ലക്ഷം തട്ടിയെടുത്തുവെന്നാണ് ഷിയാസിന്റെ പരാതി.
അവധിക്കാലം ആഘോഷിക്കാന്‍ പൂവാറില്‍ എത്തിയ നടിയെ പൂവാറിലെ താമസസ്ഥലത്തെത്തിയാണ് കൊച്ചിയില്‍ നിന്നുള്ള ക്രൈംബ്രാഞ്ച്‌സം ഘം ചോദ്യം ചെയ്തത്.കഴിഞ്ഞ വ്യാഴാഴ്ച പൂവാറിലെ റിസോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നേരിട്ടെത്തി താരത്തെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ ആരോപണങ്ങള്‍ അവര്‍ നിഷേധിച്ചില്ല. പരിപാടികളുമായി ബന്ധപ്പെട്ട് തന്റെ മാനേജര്‍ പൈസ കൈപ്പറ്റിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സംഘാടകരുടെ പിഴവ് മൂലമാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതെന്നാണ് സണ്ണി ലിയോണിന്റെ നിലപാട്. പരിപാടിക്ക് വീണ്ടും സംഘടിപ്പിച്ചാല്‍ വീണ്ടും ഉദ്ഘാടനത്തിനെത്താന്‍ യാതൊരു പ്രശ്‌നമില്ലെന്നും അവര്‍ വ്യക്തമാക്കി.