തിരഞ്ഞെടുപ്പ് ; കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക നാളെ

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക നാളെ വൈകീട്ടോടെ പ്രഖ്യാപിക്കുമെന്ന് കെ.സി.വേണുഗോപാല്‍. കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റിക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്ന് വേണുഗോപാല്‍ അറിയിച്ചു. അതേസമയം, നേമത്ത് കെ.മുരളീധരനെ മത്സരിപ്പിക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടികയെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും പ്രതികരണങ്ങള്‍ സിപിഐഎമ്മില്‍ നിന്ന് തന്നെകാണുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിന്റെ പട്ടിക കുറ്റമറ്റതായിരിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പി.സി ചാക്കോയുടെ രാജി വിഷയത്തെ കുറിച്ച് മുല്ലപ്പള്ളി പ്രതികരിച്ചില്ല. വിഎം സുധീരന്‍ മാത്രമാണ് കോണ്‍ഗ്രസ് മുതിര്‍ന്ന നേതൃനിരയില്‍ നിന്ന് പി.സി ചാക്കോയുടെ രാജിയില്‍ പ്രതികരിച്ചത്.