മാസ്‌കില്ലാതെ സ്വന്തം വീട്ടുമുറ്റത്തു നിന്നാലും പോലും ഫൈന്‍ അടിച്ചു കേരളാ പോലീസ്
ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ സട കുടഞ്ഞു എഴുന്നേറ്റ കേരളാ പോലീസ് ഇപ്പോള്‍ നാട് മുഴുവന്‍ ഓടി നടന്നു കൊറോണ പെറ്റി അടിക്കുന്ന തിരക്കിലാണ്. ഓരോ സ്റ്റേഷനും ദിവസം നൂറു കൊറോണ പെറ്റി എങ്കിലും പിരിക്കണം എന്ന ഡി ജി പി പറഞ്ഞു എന്ന പേരില്‍ ഒരു വോയിസ് ക്ലിപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അത് ഒര്‍ജിനല്‍ ആണോ അല്ലയോ എന്ന് സ്ഥിതീകരണം വന്നിട്ടില്ല എങ്കിലും ഇപ്പോള്‍ സ്ഥിതിഗതികള്‍ ആ വഴിക്കാണ് പോകുന്നത്.
കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സ്വന്തം വീട്ടുമുറ്റത്തു നിന്നവര്‍ക്കും പിഴയിട്ട് പൊലീസിന്റെ ‘വേറിട്ട നീക്കം’. പെര്‍ള ബജകൂടലിലെ ഡ്രൈവര്‍ അ്ഷ്റഫിനാണ് വീട്ടുമുറ്റത്തു നിന്ന് വിളിച്ചുവരുത്തി പിഴ നോട്ടീസ് നല്‍കിയതെന്ന് മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പെര്‍ള പൂവനടുക്കെ റോഡില്‍ മുന്നറിയിപ്പ് നല്‍കുന്നതിനായി പോകുന്നതിനിടെയാണ് ബദിയടുക്ക പൊലീസ് അഷ്റഫിന് നോട്ടീസ് നല്‍കിയത്. എന്തിനാണ് നോട്ടീസ് നല്‍കിയതെന്ന ചോദ്യത്തിന് ഇപ്പോള്‍ നില്‍ക്കുന്നത് പൊതുറോഡിലാണ് എന്നായിരുന്നു പൊലീസിന്റെ മറുപടി. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ബദിയടുക്ക, പെര്‍ള, നീര്‍ച്ചാല്‍ തുടങ്ങിയ ടൗണുകളിലും ഉള്‍പ്രദേശങ്ങളിലുമാണ് പരിശോധന നടത്തിയത്. കടകളില്‍ കൂടി നിന്നവര്‍ക്കും മാസ്‌ക് ധരിക്കാത്തവര്‍ക്കും പിഴ നോട്ടീസ് നല്‍കി. ടാര്‍ഗറ്റ് തികയ്ക്കാന്‍ വേണ്ടിയാണു പോലീസ് ഇത്തരത്തില്‍ നടപടി എടുക്കുന്നത് എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.