ലോക്ക്ഡൗണ്‍ അവസാന കൈ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

രോഗവ്യാപനം വലിയ തോതിലായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ അവസാന കൈയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവില്‍ ലോക്ക്ഡൗണ്‍ വേണ്ടെന്നാണ് തീരുമാനമെങ്കിലും പിന്നീട് ഒരു ഘട്ടത്തില്‍ ലോക്ക്ഡൗണി െകുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2000 വൊളന്റിയര്‍മാരെ ജനമൈത്രി പൊലീസിനൊപ്പം നിയമിക്കും. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എറണാകുളം ജില്ലയിലാണ്. കോഴിക്കോടാണ് തൊട്ടുപിന്നില്‍.

കോട്ടയത്ത് രേഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്നുണ്ട്. തൃശൂരിലും അതിവേഗ വ്യാപനമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൃശൂരിലെ 21 പഞ്ചായത്തുകളില്‍ 50 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നത്തെ കണക്കുകള്‍ പ്രകാരം 25.34 ആണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതായത് ടെസ്റ്റ് ചെയ്യുന്ന 100 പേരില്‍ 25ന് മുകളില്‍ ആളുകള്‍ക്ക് കോവിഡ് സ്ഥിരീക്കുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് ചുരുക്കും. കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ച 1,38,190 സാമ്പിളുകളില്‍ നിന്നാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇത്രയും ഉയരുന്നതായി കണ്ടെത്തിയത്.