സത്യപ്രതിജ്ഞ ആഘോഷമാക്കരുത് എന്ന് ബിനോയ് വിശ്വം
പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ആഘോഷമാക്കരുതെന്ന് സി.പി.ഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം. കോവിഡ്, ട്രിപ്പിള്‍ ലോക്ഡൗണ്‍, മഴക്കെടുതി എന്നിവയുടെ സാഹചര്യത്തില്‍ മന്ത്രിമാര്‍, അവരുടെ രണ്ട് കുടുംബാംഗങ്ങള്‍, അനിവാര്യരായ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മാത്രമായി പങ്കെടുക്കുന്ന വിധം സത്യപ്രതിജ്ഞ ചുരുക്കുന്നതല്ലേ ഉചിതമെന്ന് ബിനോയ് വിശ്വം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. ‘നമ്മുടെ ഗവണ്മെന്റിനെ അതിന്റെ പേരില്‍ ജനങ്ങള്‍ മാനിക്കുകയേ ഉള്ളൂ. നാം വ്യത്യസ്തരായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കടപ്പെട്ടവരാണ്. ജനങ്ങള്‍ അതാണ് നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. പ്രിയങ്കരനായ മുഖ്യമന്ത്രിക്ക് ഇത്. മനസിലാകുമെന്ന് ഉറപ്പുണ്ട്.’- ബിനോയ് വിശ്വം ഫേസ്ബുക്കില്‍ കുറിച്ചു.
വരുന്ന 20 നു എണ്ണൂറോളം പേരെ ഉള്‍പ്പെടുത്തിയാണ് സത്യപ്രതിജ്ഞാ ചടങ്ങു നടത്താന്‍ തീരുമാനമായിരിക്കുന്നത്. നാളെ മുതല്‍ ട്രിപ്പിള്‍ ലോക് ഡൌണ്‍ നിലവില്‍ വരുന്ന തിരുവനന്തപുരത്തു വെച്ചാണ് ചടങ്ങ് നടക്കുന്നത്. ഇതിനെതിരെ വ്യാപകമായ രീതിയില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നു വരികയാണ് ഇപ്പോള്‍.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
കോവിഡ്, ട്രിപ്പിള്‍ ലോക് ഡൗണ്‍, മഴക്കെടുതി …
ഈ സാഹചര്യത്തില്‍ സത്യപ്രതിജ്ഞ മന്ത്രിമാര്‍, രണ്ട് കുടുംബാംഗങ്ങള്‍, അനിവാര്യ രായ ഉദ്യോഗസ്ഥര്‍ മാത്രമായി ചുരുക്കുന്നതല്ലേ ഉചിതം?
നമ്മുടെ ഗവണ്മെന്റിനെ അതിന്റെ പേരില്‍ ജനങ്ങള്‍ മാനിക്കുകയേ ഉള്ളൂ.
നാം വ്യത്യസ്തരായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കടപ്പെട്ടവരാണ്.
ജനങ്ങള്‍ അതാണ് നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
പ്രിയംകരനായ മുഖ്യമന്ത്രിക്ക് ഇത്
മനസിലാകുമെന്ന് ഉറപ്പുണ്ട്.