പാലത്തായില്‍ പീഡനം നടന്നു ; കേസില്‍ നിര്‍ണായക തെളിവ് ലഭിച്ചതായി പോലീസ്
പാലത്തായി പീഡനക്കേസില്‍ ഒന്‍പത് വയസുകാരി പീഡനത്തിന് ഇരയായെന്നു അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. കേസില്‍ നിര്‍ണായക തെളിവ് ലഭിച്ചതായി പോലീസ് വ്യക്തമാക്കുന്നു. ബിജെപി പ്രാദേശിക നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന്‍ ഒന്‍പത് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയതായി അന്വേഷണ സം?ഘത്തിന് തെളിവുകള്‍ ലഭിച്ചു. സ്‌കൂളിലെ അധ്യാപകരുടെ ശുചിമുറിയിലെ ടൈല്‍സില്‍ രക്തക്കറ കണ്ടെത്തിയിരുന്നു. ഇത് ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കി. ഇതിന്റെ ഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ കണ്ടെത്തല്‍. പുതിയ അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.
2020 ജനുവരിയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി പൊലീസിന് പരാതി ലഭിക്കുന്നത്. എന്നാല്‍ പോലീസ് ആദ്യം കേസ് അന്വേഷിക്കാന്‍ തയ്യറായിരുന്നില്ല. തുടര്‍ന്ന് ജനങ്ങള്‍ എതിര്‍പ്പുമായി രംഗത് വന്നതിനു ശേഷം മാത്രമാണ് കേസില്‍ പോലീസ് നടപടി തുടങ്ങുന്നത്.തുടര്‍ന്ന് ഒരു മാസത്തോളം ഒളിവില്‍ കഴിഞ്ഞ പത്മരാജന്‍ അറസ്റ്റിലായെങ്കിലും പെണ്‍കുട്ടിയുടെ മൊഴികള്‍ പരസ്പരവിരുദ്ധമാണെന്നും പീഡനം നടന്നിട്ടില്ലെന്നുമുള്ള നിഗമനത്തില്‍ പാനൂര്‍ പൊലീസ് എത്തിച്ചേര്‍ന്നു. പിന്നീട് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിച്ചു. എന്നാല്‍ ഐജി എസ് ശ്രീജിത്തിനെതിരെ കുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ അന്വേഷണം പുതിയ സംഘം ഏറ്റെടുത്തു. ഐജി ഇജെ ജയരാജിന്റെ നേതൃത്വത്തില്‍ രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുള്‍പ്പെട്ട സംഘമാണ് കേസില്‍ വിശദമായ അന്വേഷണം നടത്തിയത്. ഇവര്‍ പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.
ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഐജി ശ്രീജിത്തിനെതിരെ കുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തെ മാറ്റിയിരുന്നു. ഇതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പത്മരാജന്റെ ഭാര്യ രംഗത്തെത്തിയിരുന്നു. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പത്മരാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കേസില്‍ ഗൂഢാലോചന ഉണ്ടെന്നാണ് ബിജെപിയും ആരോപിക്കുന്നത്. സ്‌കൂളിലെ അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന കെ പത്മരാജനാണ് കേസിലെ പ്രതി. കഴിഞ്ഞ വര്‍ഷം ജനുവരി 15 നും ഫെബ്രുവരി രണ്ടിനും ഉള്‍പ്പെടെ മൂന്നുതവണ കുട്ടിയെ അധ്യാപകന്‍ പീഡിപ്പിച്ചു എന്നാണ് പരാതി. കേസ് ആദ്യം അന്വേഷിച്ച പൊലീസിന് പിന്നീട് വന്ന ക്രൈംബ്രാഞ്ച് സംഘത്തിനും തെളിവുണ്ടാക്കാന്‍ കഴിഞ്ഞില്ല. പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അമ്മ കോടതിയെ സമീപിച്ച് പശ്ചാത്തലത്തിലാണ് മൂന്നാമത്തെ അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയത്.