രശ്മിക മന്ദാനയെ കാണാന്‍ 900 കിലോ മീറ്റര്‍ സഞ്ചരിച്ച ആരാധകന്‍ അവസാനം പോലീസ് പിടിയിലായി
തെലുങ്കിലെ യുവ നായികമാരില്‍ ശ്രദ്ധേയായ രശ്മിക മന്ദാനയെ കാണാന്‍ ആരാധകന്‍ സഞ്ചരിച്ചത് 900 കിലോമീറ്റര്‍. ഗൂഗിളില്‍ നിന്നും നടിയുടെ വീട്ട് അഡ്രസ്സ് ഒപ്പിച്ച ആകാശ് ത്രിപാഠി എന്ന ആരാധകനാണ് തെലങ്കാനയില്‍ നിന്നും 900 കിലോമീറ്റര്‍ സഞ്ചരിച്ച് കുടകില്‍ എത്തിയത്. ട്രെയിനിലും ഓട്ടോയിലുമെല്ലാം കയറിയാണ് ആരാധകന്‍ രശ്മികയുടെ വീട്ടിലേക്ക് പുറപ്പെട്ടത്. കൊടകിലെത്തിയ യുവാവ് രശ്മികയുടെ വീട് അന്വേഷിച്ചതോടെ നാട്ടുകാര്‍ക്ക് സംശയം തോന്നുകയായിരുന്നു. ഇതോടെ പോലീസില്‍ വിവരം അറിയിച്ചു. പൊലീസ് യുവാവിനെ സ്റ്റേഷനിലെത്തിച്ചു.
ഇഷ്ട നടിയെ കാണാനായി തെലങ്കാനയില്‍നിന്ന് വന്നതാണെന്ന് യുവാവ് പോലീസിനെ അറിയിച്ചു. ഇതോടെ യുവാവിനെ ഉപദേശിച്ച് തിരിച്ചയച്ചു.സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷമാണ് രശ്മിക മന്ദാന വിവരം അറിയുന്നത്. ട്വിറ്ററിലൂടെയാണ് നടി തന്റെ ആരാധകനെക്കുറിച്ച് പറഞ്ഞത്. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യരുതെന്നും ആരാധകനെ കാണാന്‍ സാധിക്കാത്തതില്‍ തനിക്ക് ദുഃഖമുണ്ടെന്നുമാണ് നടി ട്വീറ്റ് ചെയ്തു. എന്നെങ്കിലും കാണാമെന്ന ഉറപ്പും നടി നല്‍കിയിട്ടുണ്ട്. തന്നോടുള്ള ഇഷ്ടം കാരണം ഇതുപോലുള്ള കാര്യങ്ങള്‍ക്ക് ഇറങ്ങിപ്പുറപ്പെടരുതെന്നും നടി ഉപദേശിച്ചു. ഷൂട്ടിങ് തിരക്കുകളുമായി മുംബൈയിലാണ് നടി ഇപ്പോള്‍ ഉള്ളത്.