ഭര്‍ത്താവ് ബലമായി ആസിഡ് കുടിപ്പിച്ച യുവതിയുടെ ആന്തരികാവയവങ്ങള്‍ കത്തിക്കരിഞ്ഞു
മധ്യപ്രദേശിലെ ഗ്വാളിയാര്‍ ജില്ലയില്‍ രാംഗഡിലെ ദാബ്ര പ്രദേശത്താണ് സംഭവം. 25 കാരിയായ യുവതിയെ ജൂണ്‍ 28ന് ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് ബലമായി ആസിഡ് കുടിപ്പിക്കുകയായിരുന്നു. ആന്തരികാവയങ്ങള്‍ കത്തിക്കരിഞ്ഞ യുവതി ഇപ്പോള്‍ അത്യാസന്ന നിലയില്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ പ്രദേശത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യ നില മേശമായതോടെ വിദഗ്ധ ചികിത്സക്കായി ജൂലൈ 18ന് ഡല്‍ഹിയിലെത്തിക്കുകയായിരുന്നു. അവിടെവെച്ച് യുവതിയുടെ സഹോദരന്‍ വനിതാ കമ്മീഷനുമായി ബന്ധപ്പെടുകയും സംഭവം അറിയിക്കുകയും ചെയ്തു. പിന്നീട് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റെത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു. ഡല്‍ഹി വനിതാ കമ്മീന്‍ അധ്യക്ഷ സ്വാതി മാലിവല്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കത്തെഴുതിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് കേസ് കൈകാര്യം ചെയ്യുന്നതില്‍ അലംഭാവം കാട്ടിയെന്നും ഇരയ്ക്ക് നീതി വേണമെന്നും കത്തില്‍ പറയുന്നു.
സംഭവം നടന്നു അഞ്ചുദിവസത്തിന് ശേഷമാണ് യുവതിയുടെ മാതാവിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീധന നിരോധന നിയമപ്രകാരമാണ് ഭര്‍ത്താവിനെതിരെ കേസ് എടുത്തിരിക്കുന്നത്. എന്നാല്‍, മറ്റു നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് പൊലീസിനെതിരെ ആക്ഷേപം ഉയരുന്നത്. ദുര്‍ബലമായ എഫ് ഐ ആറാണ് മധ്യപ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്തതെന്നും ആസിഡ് ആക്രമണത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും വനിത കമ്മീഷന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. എന്നാല്‍ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്ന കാര്യം യുവതി മനസ്സിലാക്കി.
ഇതോടെയാണ് ഭര്‍ത്താവ് ക്രൂര മര്‍ദനം തുടങ്ങിയത്. പിന്നീട് സഹോദരിക്കൊപ്പം ചേര്‍ന്ന് ബലംപ്രയോഗിച്ച് യുവതിയെ ആസിഡ് കുടിപ്പിക്കുകയുമായിരുന്നു. യുവതിയുടെ ആന്തരാവയവങ്ങള്‍ നശിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞതായി വനിത കമ്മീഷന്‍ അയച്ച കത്തില്‍ പറയുന്നു. നിലവില്‍ ട്യൂബിലൂടെയാണ് ഭക്ഷണം നല്‍കുന്നത്. യുവതിയുടെ ആമാശയവും കുടലും കരിഞ്ഞു. നിരന്തരം രക്തം ഛര്‍ദ്ദിക്കുകയാണെന്നും കത്തില്‍ പറയുന്നു. യുവതി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇത്തരം ഗുരുതരമായ കേസ് മധ്യപ്രദേശ് പൊലീസ് കൈകാര്യം ചെയ്യുന്ന രീതി ലജ്ജാകരമാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.