റിസബാവ കോവിഡ് പോസിറ്റീവ് ; പൊതുദര്‍ശനം ഒഴിവാക്കി
അന്തരിച്ച നടന്‍ റിസബാവയ്ക്ക് കോവിഡ് പോസിറ്റിവ് എന്ന് റിപ്പോര്‍ട്ട്. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് 19 ഫലം പോസിറ്റീവായത്. ഇതേ തുടര്‍ന്ന് പൊതുദര്‍ശനം ഒഴിവാക്കി. സന്ധ്യയോടെയാണ് കോവിഡ് പരിശോധനാ ഫലം ലഭിച്ചത്. റിസബാവയുടെ സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ നടക്കും. മൃതദേഹം ആശുപത്രിയില്‍ നിന്നും നേരിട്ട് ഖബ്ര്സ്ഥാനിലേക്ക് കൊണ്ടുപോകും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും റിസബാവയുടെ സംസ്‌കാരം നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റിസബാവ ഇന്ന് വൈകിട്ടോടെയാണ് അന്തരിച്ചത്. ഒട്ടേറെ സിനിമകളില്‍ മറക്കാനാകാത്ത കഥാപാത്രങ്ങളെ സമ്മാനിച്ചാണ് റിസാബാവ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയത്. 1990-ല്‍ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷമാണ് റിസബാവയ്ക്ക് കരിയറില്‍ ബ്രേക്കായത്. മമ്മൂട്ടി നായകനായി എത്തിയ വണ്‍ എന്ന സിനിമയിലാണ് റിസബാവ അവസാനമായി അഭിനയിച്ചത്.