കാമുകനൊപ്പം താമസിച്ചുവന്ന പോക്‌സോ കേസില്‍ ഇരയായിരുന്നു ഗര്‍ഭിണിയായ യുവതി മരിച്ചനിലയില്‍
പത്തനം തിട്ട റാന്നി സ്വദേശിയായ യുവതിയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഏഴുമാസം ഗര്‍ഭിണിയായ 19കാരിയായ യുവതിയുടെ ഗര്‍ഭസ്ഥശിശുവും മരിച്ചു. മുന്‍പ് പോക്‌സോ കേസില്‍ ഇരയായിരുന്ന പെണ്‍കുട്ടി കാമുകനൊപ്പമായിരുന്നു താമസിച്ചിരുന്നത്.കാമുകന്‍ പതിവായി പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നു അയല്‍ക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് പൊലീസ് ഇയാളെ പ്രാഥമികമായി ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലിന് ഇന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ഇയാളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് ഇപ്പോള്‍.