വീടിനു തീ പിടിച്ചപ്പോള്‍ നടക്കാന്‍ കഴിയാത്ത ഭാര്യക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല ; മരണത്തിനു കീഴടങ്ങി ഭര്‍ത്താവും
ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് തമ്മില്‍ കൊല്ലാനും തല്ലാനും നടക്കുന്ന ദമ്പതികള്‍ ഉള്ള ഈ കാലത്തു എന്താണ് യഥാര്‍ത്ഥ പ്രണയം എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു വൃദ്ധ ഭര്‍ത്താവ്. മിസോറിയിലെ ഒരാള്‍ മരണത്തിന് കീഴടങ്ങിയത് എന്താണ് യഥാര്‍ത്ഥ പ്രണയം എന്ന് ലോകത്തിനെ അറിയിച്ചു കൊണ്ടാണ്. വീട്ടില്‍ തീപിടിച്ചപ്പോള്‍ ഭാര്യയെ മാത്രം മരണത്തിന് വിട്ടു കൊടുത്ത് സുരക്ഷിത സ്ഥലത്തേക്ക് ഓടി രക്ഷപ്പെടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ന്യൂ മെല്ലെയിലാണ് സംഭവം. കെന്നത്ത് സെര്‍ എന്നാണ് മരിച്ച വൃദ്ധന്റെ പേര്.
വീട്ടിലാകെ തീ പടരുമ്പോള്‍ തന്നെ കെന്നത്തിനോട് അവിടെ നിന്നും ഓടി രക്ഷപ്പെടാന്‍ അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഭാര്യ ഫിലിസ് ഇല്ലാതെ അവരെ മരണത്തിന് വിട്ടു കൊടുത്ത് അവിടെ നിന്നും പോകാന്‍ കഴിയാത്തതു കൊണ്ട് അദ്ദേഹം ആ വീട്ടില്‍ തന്നെ തുടരുകയായിരുന്നു. വീടിന് തീ പടര്‍ന്നു പിടിച്ച സമയം ഫിലിസ് തന്റെ വീല്‍ചെയറില്‍ നിന്നും താഴെ വീഴുകയായിരുന്നു. എന്നാല്‍, ന്നത്തിന് അവരെ പിടിച്ച് പൊക്കാന്‍ സാധിച്ചിരുന്നില്ല. തീയും പുകയും അകത്ത് വരാതിരിക്കാന്‍ കെന്നത്ത് പരമാവധി ശ്രമിക്കുകയും ചെയ്തിരുന്നു. അ?ഗ്‌നിരക്ഷാസേന അധികം വൈകാതെ സ്ഥലത്തെത്തി എങ്കിലും ദമ്പതികളെ ജീവനോടെ പുറത്തെത്തിക്കാന്‍ അവര്‍ക്ക് സാധിക്കാത്ത വണ്ണം തീ വീടിനെ വിഴുങ്ങിയിരുന്നു.
ഒടുവില്‍, അവര്‍ അകത്തെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ദമ്പതികള്‍ കുളിമുറിയില്‍ മരിച്ച് കിടക്കുകയായിരുന്നു. ‘ഇതൊരു ദുരന്തപ്രണയകഥയായി തോന്നുന്നു. അദ്ദേഹത്തിന് അവിടെ നിന്നും ഓടി രക്ഷപ്പെടാമായിരുന്നു. എന്നാല്‍, അദ്ദേഹം അത് ചെയ്യാതെ ഭാര്യയ്‌ക്കൊപ്പം മരിക്കാനാണ് തീരുമാനം എടുത്തത്’ എന്ന് അ?ഗ്‌നിരക്ഷാസേന ഉദ്യോ?ഗസ്ഥര്‍ പറഞ്ഞു. ‘അവിടെ ഉണ്ടായിരുന്ന തീയണക്കാനെത്തിയവര്‍ അച്ഛനോട് ആ വീട്ടില്‍ നിന്നും എത്രയും പെട്ടെന്ന് പുറത്തിറങ്ങൂ എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അച്ഛന്‍ പറഞ്ഞത് ഇല്ലാ ഞാനെന്റെ ഭാര്യയെ തനിച്ചാക്കി ഇവിടെ നിന്നും വരില്ല. അവസാന നിമിഷം വരെ ഞാന്‍ അവള്‍ക്കൊപ്പം നില്‍ക്കും എന്നാണ്’ എന്നും മകന്‍ പറഞ്ഞു.