എന്‍ എല്‍ പി കുടുംബ സംഗമം അല്‍മാസില്‍ സംഘടിപ്പിച്ചു

റിയാദ്: എന്‍ എല്‍ പി കുടുംബ സംഗമവും, ലോ ഓഫ് എന്‍ട്രോപ്പി എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസും, മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്നു. ഇന്റര്‍നാഷണല്‍ ട്രൈനെര്‍ ഡോ. പോള്‍ തോമസ് ക്‌ളസ്സുകള്‍ നയിച്ചു.

ചടങ്ങില്‍ എന്‍ എല്‍ പി പോള്‍ തോമസ് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രതിബദ്ധതയോടെ നിസ്വാര്‍ത്ഥവും മാതൃകാപരവുമായി എന്‍ എല്‍ പി സേവനങ്ങള്‍ എങ്ങനെ പ്രയോഗവത്കരിക്കാമെന്നുള്ള അനുഭവങ്ങള്‍ മുഖ്യ പ്രഭാഷകന്‍ സൂരജ് പാണയില്‍ (കിംസ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍) തന്റെ പ്രസംഗത്തില്‍ അവതരിപ്പിച്ചു.വളര്‍ന്നു വരുന്ന തലമുറയുടെ മാനസികമായ ആരോഗ്യവും വ്യക്തിത്വ വികസനവും മാതാപിതാക്കള്‍ക്ക് മക്കളോടുള്ള പെരുമാറ്റത്തേയും നിത്യ ജീവിത ക്രമീകരണങ്ങളേയും അനുസരിച്ചാണെന്നുള്ള തിരിച്ചറിവുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

എന്‍ എല്‍ പി, അലോപ്പതി മെഡിക്കല്‍ ഫീല്‍ഡിലും മറ്റ് ഇതര ചികിത്സാ തലങ്ങളിലും, മാനസിക ആരോഗ്യ തലത്തിലും ചെലുത്തുന്ന സ്വാധീനത്തേയും പ്രാധാന്യത്തേയും കുറിച്ച് മുഖ്യാതിഥി ഡോ. അന്‍വര്‍ ഖുര്‍ഷിദ് (റോയല്‍ പ്രോട്ടോകോള്‍ ഫിസിഷ്യന്‍ ,നാഷണല്‍ ഗാര്‍ഡ് ഹോസ്പിറ്റല്‍) സംസാരിച്ചു.

പ്രവാസി ഭാരതി അവാര്‍ഡ് ജേതാവ് ശിഹാബ് കൊട്ടുകാട് അനുഗ്രഹ പ്രഭാഷണം നടത്തി. അബ്ദുല്‍ ലത്തീഫ്, അലവിക്കുട്ടി ഒളവട്ടൂര്‍, ഷിജിത്, ഫര്‍ഹാന്‍ അഹമ്മദ്, സയ്യിദ അന്‍സാരി, മുഹിയുദ്ദീന്‍, നിഖില സമീര്‍, വര്‍ഗ്ഗീസ് വിന്റര്‍ ടൈം കമ്പനി, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

എന്‍ എല്‍ പി സൗദി മാനേജര്‍ സ്റ്റാന്‍ലി ജോസ് സ്വാഗതവും ഷുക്കൂര്‍ പൂക്കയില്‍ നന്ദിയും പറഞ്ഞു. എന്‍ എല്‍ പി വെരിഫൈഡ് മാസ്റ്റര്‍ പ്രാക്റ്റീഷനര്‍ നിഖില സമീറിനുള്ള നാഷണല്‍ സ്‌കില്‍ ഇന്ത്യ മിഷന്‍ സര്‍ട്ടിഫികറ്റും ഐഡി കാര്‍ഡും എന്‍ എല്‍ പി പോള്‍ തോമസ് വിതരണം ചെയ്തു.

കോവിഡ് കാലത്തും അതിന് ശേഷവും നാട്ടിലും പ്രവാസി സമൂഹത്തിലും നല്‍കി വരുന്ന സേവനങ്ങള്‍ എന്‍ എല്‍ പി കുടുംബാംഗങ്ങള്‍ പങ്ക് വെച്ചു. യാസിര്‍, അബൂബക്കര്‍ സിദിഖ്, സുമിത, ഹാജറ, ഷാഫി, നമിത, മധുസൂദനന്‍, ഷംനാദ്, സൈനുല്‍ ആബിദ്, എന്നിവര്‍ നേതൃത്വം നല്‍കി.