ഒരു വാട്സാപ്പ് ആപ്പില്‍ ഇനി രണ്ടു അക്കൗണ്ട്; പുതിയ ഫീച്ചര്‍

ഒരു വാട്സാപ്പ് ആപ്പില്‍ ഇനി വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാനാവും. രണ്ട് അക്കൗണ്ടുകള്‍ മാറി മാറി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് പുതിയ ഫീച്ചര്‍ എത്തിയിരിക്കുന്നത്. ഇനി ക്ലോണ്‍ ആപ്പ് ഉപയോ?ഗിക്കുന്നതിന് പകരം ഒരു ആപ്പില്‍ നിന്ന് തന്നെ രണ്ടു അക്കൗണ്ടുകള്‍ ഉപയോ?ഗിക്കാന്‍ കഴിയും.

രണ്ട് അക്കൗണ്ടുകള്‍ക്കും വെവ്വേറെ പ്രൈവസി സെറ്റിങ്സും നോട്ടിഫിക്കേഷന്‍ സെറ്റിങ്സും ആയിരിക്കും ഉണ്ടാവുക. വാട്സാപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള്‍ വേര്‍ഷനിവും ഈ അപ്ഡേറ്റുകള്‍ എത്തിയിട്ടുണ്ട്. താമസിക്കാതെ എല്ലാ ഉപയോക്താക്കളിലേക്കും വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ ലഭിച്ചു തുടങ്ങും.

ഒരേ ആപ്പില്‍ തന്നെ വ്യത്യസ്തമായ അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനാകും. ഒരു വാട്സാപ്പ് ആപ്പില്‍ ഇനി വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാനാവും. ടെലഗ്രാം ആപ്പില്‍ ഇതിനകം ലഭ്യമായ ഫീച്ചര്‍ ആണിത്.