കളമശ്ശേരി സ്ഫോടനം: ഒരു മരണം കൂടി, ഇതോടെ മരണ സംഖ്യ രണ്ടായി
കൊച്ചി: കളമശേരി സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശി കുമാരി മരിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. 53 വയസുള്ള കുമാരി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. 90 ശതമാനത്തിലധികം പൊള്ളലേറ്റ ഇവര്‍ വെന്റിലേറ്ററിലായിരുന്നു. അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
നിലവില്‍ 52 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. 90 ശതമാനത്തില്‍ പൊള്ളലേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു.
30 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്നത്. അതില്‍ 18 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഐസിയുവില്‍ കഴിയുന്ന ആറുപേരുടെ നില ഗുരുതരമാണ്. ഇതില്‍ 12 വയസുള്ള കുട്ടിയുമുണ്ട്. 18 പേരില്‍ രണ്ട് പേര്‍ വെന്റിലേഷനിലാണ്.
37 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് ചികിത്സ തേടിയത്. 10 പേര്‍ ഐസിയുവിലും 10 പേര്‍ വാര്‍ഡിലുമുണ്ട്.വാര്‍ഡിലുള്ളവര്‍ക്ക് സാരമായ പൊള്ളലാണ് ഏറ്റിരിക്കുന്നത്. ഇവരെ വൈകുന്നേരം വരെ നിരീക്ഷിച്ചതിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഐസിയുവിലുള്ള പത്ത് പേര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ സ്വകാര്യ ആശുപത്രിയിലും പൊള്ളലേറ്റ ആളുകള്‍ ചികിത്സയിലസാണ്. രാജഗിരിയില്‍ ഒരാള്‍, സണ്‍റൈസില്‍ 2 പേര്‍, ആസ്റ്റര്‍ മെഡിസിറ്റിയില്‍ 2 പേര്‍ എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ കണക്കുകള്‍.
തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളജിലുള്ള വിദഗ്ധരുടെ ടീം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്തിയിട്ടുണ്ട്. കൂടാതെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്.