കാപ്പോ റോമയുടെ പതിനഞ്ചാം വാര്‍ഷികവും തൃശൂര്‍ മഹാസംഗമവും റോമില്‍
ജെജി മാന്നാര്‍
റോം: കാപ്പോ റോമയുടെ പതിനഞ്ചാം വാര്‍ഷികവും ഇറ്റലിയിലെ തൃശൂര്‍ക്കാരുടെ മഹാസംഗമവും റോമിലെ കോര്‍ണേലിയ മെട്രോയ്ക്ക് സമീപം (Teatro Aurelia) സംഘടിപ്പിക്കുന്നു. നവംബര്‍ 12-ന് (ഞായര്‍) രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെ ആയിരിക്കും പരിപാടികള്‍.
കാലാ കായിക പരിപാടികളും വിനോദങ്ങളും ആഘോഷം ശ്രദ്ധേയമാക്കും. പരിപാടികളില്‍ പങ്കെടുക്കാനും സ്‌നേഹ വിരുന്നിലേയ്ക്കും ഏവരെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ജോര്‍ജ് റപ്പായി അറിയിച്ചു.