കാപ്പോ റോമയുടെ വാര്‍ഷികവും തൃശൂര്‍ മഹാസംഗമവും റോമില്‍ സംഘടിപ്പിച്ചു

ജെജി മാന്നാര്‍

റോം: കാപ്പോ റോമയുടെ പതിനഞ്ചാം വാര്‍ഷികവും തൃശൂര്‍ക്കാരുടെ മഹാസംഗമവും റോമിലെ Teatro Aurelia യില്‍വച്ച് നടന്നു. സമ്മേളനം പ്രസിഡന്റ് ജോര്‍ജ് റപ്പായിയുടെ അദ്ധ്യക്ഷതയില്‍ അലിക് പ്രസിഡന്റ് ബെന്നി വെട്ടിയാട്ടന്‍ ഉദ്ഘാടനം ചെയ്തു.
സാന്തോം റോമ ഇടവക വികാരി ഫാ. ബാബു പാണാട്ടു പറബിലില്‍ മുഖ്യ പ്രഭാഷണം നടത്തി. തോമസ് ഇരുമ്പന്‍, ഷൈനി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. റോമിലെ എല്ലാം സംഘടന ഭാരവാഹികളുടെ നിറസാന്നിധ്യം വളരെ ശ്രദ്ധേയമായി. വര്‍ണ്ണഗംഭരിമായ കാലാപരിപാടികളിലും സ്‌നേഹ വിരുന്നിലും പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞ് പരിപാടികള്‍ അവസാനിച്ചു