ചരിത്രത്തിലേക്ക് ഒരു കുതിപ്പ്: ഐ.എസ്.സി. വിയന്ന ഫൈനലില്‍

വിയന്ന: 45 വര്‍ഷത്തെ പോരാട്ടം ഓസ്ട്രിയയിലെ മലയാളി ക്ലബായ ഐ.എസ്.സി. വിയന്നയെ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ വേദിയില്‍ എത്തിച്ചിരിക്കുകയാണ്. ഓസ്ട്രിയയിലെ പ്രവാസി ഇന്ത്യക്കാരുടെ ഹൃദയമിടിപ്പായ വോളിബോള്‍ ക്ലബ് ഓസ്ട്രിയ ലീഗിന്റെ കപ്പില്‍ മുത്തമിടാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി.

പരേതനായ ഡോ. ജോസ് കിഴക്കേക്കരയുടെ സ്വപ്നത്തില്‍ രൂപംകൊണ്ട ഈ ക്ലബ്ബിനെ, രണ്ട് പതിറ്റാണ്ടുകാലം രണ്ടാം തലമലമുറയില്‍ നിന്നുള്ള റ്റെജോ കിഴക്കേക്കരയുടെ നേതൃത്വത്തില്‍ വളര്‍ത്തിയെടുക്കുകയും ഇപ്പോള്‍ പുതുതലമുറയില്‍ നിന്നും അനീഷ് മംഗലത്തിന്റെ സാരഥ്യത്തില്‍ ഓസ്ട്രയയിലെ ലീഗ് മത്സരങ്ങളില്‍ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഐ.എസ്.സി.ടൈറ്റന്‍സ് എന്ന പേരില്‍ കളിച്ചു തുടങ്ങി.

ഇത് ആദ്യമാണ് ഏതെങ്കിലുമൊരു ഇന്ത്യന്‍ ക്ലബ് ഓസ്ട്രിയയിലെ ഏറ്റവും വലിയ ലീഗ് മത്സരങ്ങളില്‍ എത്തുന്നതും ആരംഭിച്ചിട്ട് വെറും ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ ചുവടുറപ്പിച്ച് സീസണില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നതും. മെയ് രണ്ടാം തിയതി നടക്കുന്ന ഫൈനല്‍ ഐ.എസ്.സി. വിയന്നയെ ചാമ്പ്യന്‍മാരാക്കിയാല്‍ ക്ലബിന് ഇത് ചരിത്ര വിജയമാകും ഒപ്പം മലയാളികള്‍ക്കും.

ഗ്രാന്‍ഡ് ഫിനാലെ:
തിയ്യതി: 2026 മെയ് 2, ശനിയാഴ്ച
സമയം: ഉച്ച കഴിഞ്ഞ് 2:30pm (14:30)
വേദി: Hopsagasse 7, 1200 Vienna

ഓസ്ട്രിയന്‍ വോളിബാളിന്റെ ഏറ്റവും വലിയ വേദിയില്‍ ഐ.എസ്.സി. വിയന്ന കപ്പ് ഉയര്‍ത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് മലയാള പ്രവാസി ലോകം. മത്സരം നേരിട്ട് കാണാനും ഐ.എസ്.സി ടൈറ്റന്‍സിനെ പ്രോത്സാപ്പിക്കാനും ഏവരെയും ക്ഷണിക്കുന്നതായി ക്ലബ് അറിയിച്ചു.