കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ശിശു ദിന സംഗമം ശ്രേദ്ധേയമായി
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ചില്‍ഡ്രന്‍സ് പാര്‍ലമെന്റിന്റെ നേതൃത്വത്തില്‍ സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ വച്ച് സംഘടിപ്പിച്ച ശിശു ദിന സംഗമം സംഘടനാമികവ് കൊണ്ടും, കുട്ടികളുടെ പങ്കാളിത്തം കൊണ്ടും ശ്രേദ്ധേയമായി. നൂറില്‍ പരം കുട്ടികള്‍ പങ്കെടുത്ത സംഗമത്തില്‍ വിജ്ഞാനത്തിനും, വിനോദത്തിനും മുന്‍തൂക്കം നല്‍കി വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തിയിരുന്നു. വിനു ക്രിസ്റ്റി, ജിഷ വിനു, അഞ്ജലി രാജ് എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പൊതു വിജ്ഞാനം, സ്റ്റോറി മേക്കിങ്, പെയിന്റിംഗ്, മറ്റ് വിനോദ പരിപാടികള്‍, കുട്ടികളുടെ കലാ പരിപാടികള്‍ എന്നിവ നടന്നു.
ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് പ്രൈം മിനിസ്റ്റര്‍ മുഹമ്മദ് യാസീന്‍ അദ്ധ്യക്ഷനായ ചടങ്ങ് കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം ഉത്ഘാടനം ചെയ്തു. ചില്‍ഡ്രന്‍സ് കൗണ്‍സിലറും, സിജി ബഹ്റൈന്‍ ചീഫ് കോ-ഓര്‍ഡിനേറ്ററുമായ ഫാസില്‍ താമരശ്ശേരി മുഖ്യാതിയായി പങ്കെടുത്തു. ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് സ്പീക്കര്‍ രമിഷ പി. ലാല്‍ സ്വാഗതവും എഡ്യൂക്കേഷന്‍ മിനിസ്റ്റര്‍ മിഷേല്‍ പ്രിന്‍സ് നന്ദിയും പറഞ്ഞു. ഫിനാന്‍സ് മിനിസ്റ്റര്‍ അമൃതശ്രീ ബിജു, കെ.പി.എ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, കണ്‍വീനര്‍ അനില്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ പ്രീതം സ്‌നേഹോപഹാരം ഏറ്റു വാങ്ങി. കെ.പി.എ വൈ. പ്രസിഡന്റ് കിഷോര്‍ കുമാര്‍, സെക്രട്ടറി സന്തോഷ് കുമാര്‍, അസ്സി. ട്രെഷറര്‍ ബിനു കുണ്ടറ എന്നിവര്‍ സന്നിഹിതരായിരുന്നു. ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് ആര്‍ട്‌സ് & കള്‍ച്ചറല്‍ മിനിസ്റ്റര്‍ ദേവിക അനില്‍, സ്‌പോര്‍ട്‌സ് മിനിസ്റ്റര്‍ സന ഫാത്തിമ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് കണ്‍വീനേഴ്സ് ആയ ജ്യോതി പ്രമോദ്, നവാസ് കുണ്ടറ, കൃഷ്ണകുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.