കെ.പി.എ സ്‌നേഹസ്പര്‍ശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

ഇന്ത്യയുടെ 72ആം റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം പ്രവാസി അസോസിയേഷന്‍ ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ബി.ഡി.എഫ്. ഹോസ്പിറ്റലില്‍ വച്ച് സംഘടിപ്പിച്ച രണ്ടാമത്തെ കെ.പി.എ സ്‌നേഹസ്പര്‍ശം രക്തദാനക്യാമ്പില്‍ 40 ഇല്‍ പരം പ്രവാസികള്‍ രക്തദാനം നടത്തി.

കെ.പി.എ ഹമദ് ടൌണ്‍ സെക്രട്ടറി രാഹുല്‍, ജോ. സെക്രട്ടറി പ്രദീപ് എന്നിവര്‍ ബി.ഡി.എഫ്. ബ്ലഡ് ബാങ്ക് ഓഫീസര്‍ അബ്ദുള്ള അമനില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു. കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, സെക്രട്ടറി കിഷോര്‍ കുമാര്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു ആശംസകള്‍ നേര്‍ന്നു. ബ്ലഡ് ഡോണേഴ്‌സ് കണ്‍വീര്‍ സജീവ് ആയൂര്‍, ഏരിയ കോ-ഓര്‍ഡിനേറ്റര്‍ അജിത് ബാബു, ഏരിയ പ്രസിഡന്റ് പ്രമോദ്, ട്രെഷറര്‍ അനൂപ്, എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. കെ.പി.എ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കുമാര്‍, രജീഷ് പട്ടാഴി, അനോജ് മാസ്റ്റര്‍ , വനിതാ വിഭാഗം പ്രസിഡന്റ് ബിസ്മി രാജ് മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങളായ, അലിസണ്‍ ഡ്യുബെക്ക്, ജ്യോതി പ്രമോദ്, സല്‍മാബാദ് ഏരിയ പ്രസിഡന്റ് രതിന്‍ എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.