കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

കൊല്ലം പ്രവാസി അസോസിയേഷന്‍ ഭാരവാഹികള്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ ജേക്കബുമായി ബഹ്റൈനിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. കൊല്ലം അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ കൊല്ലം, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് കിഷോര്‍ കുമാര്‍, സെക്രട്ടറി അനോജ് മാസ്റ്റര്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. കഴിഞ്ഞ 3 വര്‍ഷക്കാലമായി ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയില്‍ സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അംബാസഡറോട് വിശദീകരിച്ചു.

ബഹ്റൈനിലെ വ്യത്യസ്ത ആശുപത്രികളില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരുടെ സേവന പ്രവര്‍ത്തനങ്ങളും പ്രത്യേകം പരാമര്‍ശ വിധേയമായി. ഇന്ത്യ ബഹ്റൈന്‍ ബന്ധങ്ങള്‍ ഊഷ്മളമാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രവാസികളുടെ ക്ഷേമത്തിന് ഇന്ത്യന്‍ എംബസ്സിയുടെ ഭാഗത്തു നിന്നുമുള്ള എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നു അംബാസഡര്‍ വാഗ്ദാനം ചെയ്തു. എംബസി സെക്കന്‍ഡ് സെക്രട്ടറി ഇജാസ് അസ്ലമും കൂടി പങ്കെടുത്ത കൂടിക്കാഴ്ച സന്തോഷവും ഊര്‍ജ്ജവും നല്‍കിയ ഒന്നായിരുന്നു എന്ന് ഭാരവാഹികള്‍ അറിയിച്ചു.