Mec7 റിയാദ് സൗദി ദേശീയ ദിനം പുതുമകളോടെ ആഘോഷിച്ചു

റിയാദ് :സൗദി അറേബ്യയുടെ 94 മത് ദേശീയ ദിനാഘോഷം Mec7 റിയാദ് ഹെല്‍ത്ത് ക്ലബ് വിപുലമായി ആഘോഷിച്ചു. അന്നം നല്‍കുന്ന രാജ്യത്തിനൊപ്പം നിന്നുകൊണ്ട് പരേഡ് നടത്തിയും, ‘രക്തദാനം മഹാദാനം’ എന്ന വാക്ക് അന്വര്‍ത്ഥമാക്കി ആസ്റ്റര്‍ സനദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പും നടത്തി.

ദിവസേന രാവിലെ 5.30 നുള്ള Mec7 വ്യായാമമുറകള്‍ക്കുശേഷം, മുഴുവന്‍ ആളുകളും ദേശീയദിനത്തെ അന്വര്‍ത്ഥമാക്കുന്ന രീതിയിലുള്ള വേഷവിധാനങ്ങള്‍ ധരിച്ചുകൊണ്ട്, ബാനറും, തൊപ്പികളും, ഷാളൂകളും, ബാഡ്ജുകളും, കൈകളില്‍ ദേശീയദിന പതാകകളും, പച്ച, വെള്ള നിറത്തിലുള്ള ബലൂണുകളും, സൗദി രാജാക്കന്മാരുടെ ഫോട്ടോകളും കൈകളിലേന്തി, സൗദി ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ, രണ്ടു നിരകളിലായി വളരെ ചിട്ടയായി മലാസിലെ കിംഗ് അബ്ദുള്ള പാര്‍ക്കിനെ വലംവെച്ചുകൊണ്ട് നടത്തിയ പരേഡില്‍ നൂറില്‍ പരം ആളുകള്‍ അണിനിരന്നു. പരേഡ് ഗേറ്റ് ഒന്നിനടുത്തുള്ള പാര്‍ക്കിലെത്തി, പുതിയതായി പണി കഴിപ്പിച്ച ആര്‍ച്ചിലൂടെ നടന്നിറങ്ങി ചേര്‍ന്നുള്ള ഗാലറിയിലെത്തി. അവിടെ വെച്ച് നടന്ന യോഗത്തില്‍ Mec7 റിയാദ് ചീഫ് കോര്‍ഡിനേറ്റര്‍ സ്റ്റാന്‍ലി ജോസ് മുഴുവന്‍ Mec7 പ്രവര്‍ത്തകര്‍ക്കും സൗദി ദേശീയദിനാശംസകള്‍ കൈമാറി. ജീവിതശൈലി രോഗങ്ങളില്‍ നിന്നും മാറിനില്ക്കാന്‍ പ്രവാസിസമൂഹത്തെ സജ്ജമാക്കുകയാണ് Mec7 ന്റെ ലക്ഷ്യമെന്നും അഭിപ്രായപ്പെട്ടു. പ്രസ്തുത യോഗത്തില്‍ Mec7 ചീഫ് എക്‌സിക്യൂട്ടീവുമാരായ അബ്ദു പരപ്പനങ്ങാടി, നാസര്‍ ലേയ്‌സ്, സിദ്ദിഖ് കല്ലൂപറമ്പന്‍, അബ്ദുള്‍ ജബ്ബാര്‍, അഖിനാസ് കരുനാഗപ്പള്ളി, രക്ഷാധികാരി ജാഗിര്‍ ഹുസൈന്‍, മെമ്പര്‍മാരായ ഖാദര്‍ കൊടുവള്ളി, ഇസ്മായില്‍ കണ്ണൂര്‍, അബ്ദുള്‍ സലാം ഇടുക്കി, നവാസ് വെളിമാട്കുന്ന്, റസാഖ് കൊടുവള്ളി, അനില്‍ കുമാര്‍ തെലുങ്കാന, ഫിറോസ് അമൂബ എന്നിവര്‍ ആശംസകള്‍ കൈമാറി.

സൗദി ദേശീയദിനത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കൊപ്പം Mec7 എക്‌സ്‌കോം ടീം കേക്ക് മുറിച്ചു മധുരം പങ്കിട്ടു. പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.

തുടര്‍ന്ന് സൗദി ദേശീയ ദിനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ Mec7 റിയാദ്, ആസ്റ്റര്‍ സനദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പിനായി മുഴുവന്‍ ആളുകളും ഹോസ്പിറ്റലില്‍ എത്തി. ഹോസ്പിറ്റലില്‍ വെച്ച് നടത്തിയ യോഗത്തില്‍ ഡോക്ടര്‍ ഇസ്സാം അല്‍ ഗാംദി CEO, Dr. മഗ്ധി ദാവാബ CMO, സൗദിയും, ഇന്ത്യയും തമ്മിലുള്ള ഊഷ്മള ബന്ധത്തെകുറിച്ചും,രക്തദാനത്തിന്റെ പ്രസക്തിയെക്കുറിച്ചും സംസാരിച്ചു.

Dr. അബ്ദുള്‍ റഹീം, സ്റ്റാന്‍ലി ജോസ്, അബ്ദു പരപ്പനങ്ങാടി, Dr.അബ്ദുള്‍ റഹീം ,ഷംസീര്‍ COO, Dr.Wael, Dr. അബ്ദുള്‍ റഹീം എന്നിവര്‍ രക്ത ദാനം നല്‍കിയവര്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു. ലാബ് സൂപ്പര്‍വൈസര്‍ നാസര്‍ M. T മുഴുവന്‍ ആളുകള്‍ക്കും നന്ദി അറിയിച്ചതോടെ യോഗം അവസാനിച്ചു.