ഹെയര്‍ ഡ്രയറില്‍ സ്ഫോടക വസ്തു ഘടിപ്പിച്ച് കൊലപാതക ശ്രമം; പരുക്കേറ്റത് കാമുകിക്ക്
ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികള്‍ അറ്റുപോയ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്. ഹെയര്‍ ഡ്രയറില്‍ സ്ഫോടക വസ്തു ഘടിപ്പിച്ചുള്ള കൊലപാതക ശ്രമമാണെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.
കര്‍ണാടകയിലെ ബാഗല്‍ക്കോട്ടിലായിരുന്നു സംഭവം നടന്നത്. പരുക്കേറ്റ സ്ത്രീയുടെ കാമുകനായ സിദ്ധപ്പയെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു.ബാസമ്മ എന്ന സ്ത്രീക്കാണ് സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റത്. അയല്‍വാസിയായ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്താനായിരുന്നു ശ്രമിച്ചത്.
അയല്‍വാസി വീട്ടിലില്ലാത്തതിനെ തുടര്‍ന്ന് കൊറിയര്‍ വന്ന ഹെയര്‍ ഡ്രയര്‍ ബാസമ്മ വാങ്ങിവയ്ക്കുകയായിരുന്നു. പാഴ്സല്‍ തുറന്ന് ഹെയര്‍ ഡ്രയര്‍ പ്രവര്‍ത്തിപ്പിച്ചപ്പോഴായിരുന്നു സ്ഫോടനം. ബാസമ്മയുടെ രണ്ട് കൈപ്പത്തികളും സ്ഫോടനത്തില്‍ അറ്റു പോയിരുന്നു. സാങ്കേതിക കാരണം കൊണ്ട് ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ചെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.