ഓസ്ട്രിയന്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ ഈസ്റ്റര്‍ സമ്മേളനം ശ്രദ്ധേയമായി
വിയന്ന: ഓസ്ട്രിയയിലെ സെന്റ് മേരീസ് ക്‌നാനായ സമൂഹം ഈസ്റ്റര്‍ ആഘോഷം സംഘടിപ്പിച്ചു. ഇടവക ദേവാലയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന ഫാ. ജിജോ ഇലവുങ്കല്‍ചാലില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. ഷൈന്‍ കുര്യന്‍ സഹകാര്‍മികനായിരുന്നു.
ആഘോഷമായ ദിവ്യ ബലിയ്ക്കു ശേഷം എ.കെ.സി.സി.യുടെ നേതൃത്വത്തിലുള്ള പരിപാടി കിഡ്‌സ് ക്ലബ് കുട്ടികളുടെ ഈശ്വരപ്രാര്‍ത്ഥനയോടെ പാരിഷ് ഹാളില്‍ ആരംഭിച്ചു. പ്രസിഡന്റ് ജോബി മാറമംഗലം സ്വാഗതം ആശ്വസിച്ച സമ്മേളനം സീനിയര്‍ വനിതാ അംഗങ്ങളായ നാന്‍സി മാളിയേക്കലും മോളി മുളക്കലും ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് KCWA, Kids Club, KCYL, KCTC തുടങ്ങിയ വിവിധ ഗ്രൂപ്പുകളുടെ കലാപരിപാടികള്‍ അരങ്ങേറി.
സമ്മേളനത്തില്‍ ഫാ. ഷൈന്‍ കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഇടവക വികാരി ഫാ. ജിജോ ഇലവുങ്കല്‍ചാലില്‍, ബ്ര. റോബിന്‍ കൂവപ്പള്ളി, KCWA പ്രസിഡന്റ് സജിമോള്‍ വെളുത്തേടത്ത് പറമ്പില്‍, Kids Club പ്രസിഡന്റ് ജെസിന്‍ മണ്ണാറമറ്റത്തില്‍, KCYL പ്രസിഡന്റ് സ്റ്റിന വടക്കുംചേരില്‍ എന്നിവര്‍ ഈസ്റ്റര്‍ ദിനാശംസകള്‍ അര്‍പ്പിച്ചു. ടോമി പിടികപ്പറമ്പില്‍ കുടുംബമേളയെ കുറിച്ച് അവതരണം നടത്തി.
എബി കൊച്ചുപറമ്പില്‍, സണ്ണി അരീച്ചിറക്കാലയില്‍, റോസ്‌മേരി വിളങ്ങാട്ടുശ്ശേരിയില്‍ എന്നിവര്‍ സ്റ്റേജ് പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ ജെസ്സബെല്‍ പെരുന്നിലം അവതാരികയായി. സെക്രട്ടറി ജൂഡി ചെറുപുപുഷ്പാലയം നന്ദി രേഖപ്പെടുത്തി. സംഘടനയുടെ വൈസ് പ്രസിഡന്റ് നിമ്മി കൊച്ചുപറമ്പില്‍, ജോയിന്റ് സെക്രട്ടറി ജിനി തറമംഗലത്തില്‍, ട്രഷറര്‍ ഫിജി ഇലവുങ്കല്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് മാക്കില്‍, അലക്‌സ് വിളങ്ങാട്ടുശ്ശേരിയില്‍, സ്റ്റീഫന്‍ പുത്തന്‍പുരയ്ക്കല്‍, ജിന്‍സണ്‍ പെരുന്നിലത്തില്‍, മിഷ മാക്കില്‍, ഫെബീന ഇലവുങ്കല്‍, ജോന തറമംഗലത്തില്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.









