പെല്ലറ്റ് ആക്രമണം ; കാശ്മീരില്‍ 13 വയസുകാരന്‍ മരിച്ചു ; വീണ്ടും സംഘര്‍ഷം

4592e118352ddf71a6 ശ്രീനഗർ : പ്രതിഷേധക്കാര്‍ക്കു നേരെ സുരക്ഷാ സേന നടത്തിയ പെല്ലറ്റ് വെടിവെപ്പില്‍ 13 വയസ്സുകാരന്‍ മരിച്ചു. ജുനൈദ് അഹമദ് ഭട്ടാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. വെടിവെപ്പുണ്ടായപ്പോള്‍ വീടിന് പുറത്തു നില്‍ക്കുകയായിരുന്നു കുട്ടിയെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും പോലീസ് പറഞ്ഞു. മൂന്ന് മാസമായി തുടരുന്ന സംഘർഷത്തിനിടെ മരിച്ചവരുടെ എണ്ണം ഇതോടെ 91 ആയി. സംഘർഷത്തെ തുടർന്ന് മേഖലകളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധക്കാർക്ക് നേരെയാണ് സേന പെല്ലറ്റ് ആക്രമണം നടത്തിയത്. ഇൗ സമയത്ത് വീടിനടുത്തുണ്ടായിരുന്ന ജുനൈദിെൻറ നെഞ്ചിലും തലയിലും പെല്ലറ്റ് പതിക്കുകയായിരുന്നു. ജുനൈദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെ തുടർന്നു കശ്മീരിലെ വിവിധയിടങ്ങളിൽ ആരംഭിച്ച സംഘർഷം ഇപ്പോഴും തുടരുകയാണ്.