നിയമനം പാര്‍ട്ടി അറിയാതെ ; ശ്രീമതിയെ തള്ളി പിണറായി

pinarayi-vijaydwan-3കോഴിക്കോട് : ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ പി.കെ ശ്രീമതി മരുമകളെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചത് പാര്‍ട്ടി അറിഞ്ഞല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2006ൽ പേഴ്സണൽ സ്റ്റാഫിൽ മകൻെറ ഭാര്യയെ നിയമിച്ചത് പാർട്ടി അറിവോടെയാണെന്ന പി.കെ ശ്രീമതി ടീച്ചറുടെ വാദം ഇതോടെ പൊളിഞ്ഞു. മന്ത്രി ഭവനത്തിൽ മൂന്നു തസ്തികകളിലേക്കു ആളുകളെ മന്ത്രിയുടെ ഇഷ്ടപ്രകാരം നിയമിക്കാം. അക്കാര്യത്തിൽ പാർട്ടിയുടെ അനുാവദം വാങ്ങേണ്ടതില്ല. ശ്രീമതി ടീച്ചർ മകൻറെ ഭാര്യയെ നിശ്ചയിച്ചത് പാർട്ടി അറിവോടെയല്ല, പാർട്ടി അറിയേണ്ട കാര്യവുമില്ലെന്നും പിണറായി വ്യക്തമാക്കി.
മകൻറെ ഭാര്യക്ക് പ്രമോഷൻ കൊടുത്തപ്പോൾ മാത്രമാണ് പാർട്ടി ഇടപെട്ടത്. അത് അനുചിതമായ കാര്യമായതിനാൽ പാർട്ടി അക്കാര്യം റദ്ദു ചെയ്യുകയായിരുന്നു. യു.ഡി.എഫ് അല്ല എൽ.ഡി.എഫ്. നിലവിലെ പ്രശ്നങ്ങൾ ഗൗരവമായാണ് കാണുന്നതെന്നും ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബന്ധുനിയമന വിവാദം പാര്‍ട്ടിയുടെ പ്രതിഛായയെ ബാധിച്ചുവെന്നതില്‍ സംശയമില്ല എന്ന വി.എസിന്റെ പരാമര്‍ശത്തോടായിരുന്നു പിണറായിയുടെ ഈ പ്രതികരണം.ആരോഗ്യ മന്ത്രിയായിരിക്കെ മകെൻറ ഭാര്യ ധന്യയെ ആദ്യം പാചകക്കാരിയായും പിന്നീട് പേഴ്സണൽ സ്റ്റാഫിലും നിയമിച്ചത് പാർട്ടി അറിവോടെയാണെന്നാണ് ഫേസ്ബുക്കിലെ കുറിപ്പിൽ ശ്രീമതി അറിയിച്ചത്.