ഭാര്യ ഭര്‍ത്താവിനു സെക്സ് നിഷേധിച്ചാല്‍ വിവാഹമോചനത്തിന് അനുമതി എന്ന് കോടതി
കാരണങ്ങളില്ലാതെ ഭാര്യ ഭര്‍ത്താവിന് സെക്‌സ് നിഷേധിച്ചാല്‍ വിവാഹ മോചനം ഫയല്‍ ചെയ്യാമെന്നു ഹൈക്കോടതി. ഡല്‍ഹി ഹൈക്കോടതിയാണ് ദമ്പതികള്‍ തമ്മില്‍ കാരണമില്ലാതെ സെക്‌സ് നിരസ്സിച്ചാല്‍ മാനസിക പീഡനമായി കണക്കാമെന്നും വിവാഹ മോചനം ഫയല്‍ ചെയ്യാമെന്നും അഭിപ്രായപ്പെട്ടത്. നാലര വര്‍ഷമായി ഭാര്യ യാതൊരു കാരണവും ഇല്ലാതെ സെക്‌സ് നിരസ്സിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നു എന്ന പരാതിയുമായി വിവാഹമോചനം ആവശ്യപ്പെട്ട് ഒരു ഭര്‍ത്താവ് കോടതിയില്‍ എത്തിയപ്പോഴാണ് കോടതി ഇത്തരത്തില്‍ വിധി പ്രസ്താവിച്ചത്. തനിക്കോ ഭാര്യക്കോ യാതൊരു തരത്തിലുള്ള ശാരീരിക വൈകല്യങ്ങളും ഇല്ലെന്നും ഇയാള്‍ കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്ന്‍ യുവാവിന്റെ അപ്പീലില്‍ കോടതി വിവാഹ മോചനം അനുവദിക്കുകയായിരുന്നു. നാലര വര്‍ഷത്തോളം സെക്‌സ് നിരസ്സിക്കാന്‍ യാതൊരു കാരണവും യുവതിയ്ക്ക് ബോധിപ്പിക്കാന്‍ ഇല്ലായിരുന്നു. ഇവര്‍ക്ക് ശാരീരികമായി അസുഖങ്ങളൊന്നും ഇല്ലെന്നും കോടതി നിരീക്ഷിച്ചു. 9,10 വയസ്സുള്ള രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്. യുവാവിന്റെ വീട്ടുകാരും യുവതിക്കെതിരെ പരാതി നല്‍കിയിരുന്നു. വീട്ടില്‍ ജോലികളൊന്നും ചെയ്യില്ലെന്നും മാതാപിതാക്കളെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നും പറയുന്നു.