നോട്ട് നിരോധനം കൊണ്ട് ഗുണമുണ്ടായി ഒരു യുവതി ; പറ്റിച്ചു മുങ്ങിയ കാമുകനെ എ ടി എം ക്യൂവില്‍ നിന്നും കണ്ടെത്തി

14789273 നാസിക് : നോട്ട് നിരോധനത്തിന്റെ പേരില്‍ ജനം വട്ടം തിരിയുമ്പോള്‍. നോട്ട് നിരോധനം കാരണം ഗുണമുണ്ടായ ചിലരും ഉണ്ട്. നോട്ട് നിരോധനം കാരണം ബാങ്കുകളുടെയും എ ടി എമ്മുകളുടെയും മുന്‍പില്‍ വളരെ നീണ്ട ക്യൂവുകളാണ് നാം കഴിഞ്ഞ കുറച്ചുദിവസമായി കണ്ടുവരുന്നത്.എന്നാല്‍ ഈ ക്യൂ കാരണം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പറ്റിച്ചശേഷം മുങ്ങിയ ഒരു കാമുകനെ കാമുകി കണ്ടെത്തി എന്നതാണ് വാര്‍ത്ത. അഞ്ചു വര്‍ഷം മുമ്പ് വിവാഹ വാഗ്ദാനം നല്‍കി മുങ്ങിയ കാമുകനെ എ.ടി.എം. കൗണ്ടറിന് മുന്നില്‍വെച്ച് കാമുകി പിടികൂടി. മഹാരാഷ്ട്രയിലെ നാസിക്കില്‍ നവംബര്‍ 19നായിരുന്നു സംഭവം. എ.ടി.എമ്മിൽ നിന്ന് പണമെടുക്കാന്‍ ക്യൂ നില്‍ക്കുന്നതിനിടെയാണ് 27കാരിയായ കാമുകി തന്നെ വഞ്ചിച്ചു മുങ്ങിയ കാമുകനെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്. ഉടന്‍ തന്നെ യുവതി വിവരം ബന്ധുക്കളെ അറിയിക്കുകയും യുവാവിനെ കൈകാര്യം ചെയ്യുകയുമായിരുന്നു. യുവതിയുടെയും ബന്ധുക്കളുടെയും മര്‍ദനമേറ്റ കാമുകന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്തായാലും പറ്റിച്ച കാമുകന് നല്ല മറുപടി കൊടുക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് യുവതി. ഇതിനു അവസരം ഒരുക്കിതന്ന മോദിക്ക് നന്ദി പറയാനും യുവതി മടിക്കുന്നില്ല.