വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു

കൊച്ചി : പ്രമുഖ ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹം നിശ്ചയം കഴിഞ്ഞു. തൃശൂർ അരിമ്പൂർ സ്വദേശി സന്തോഷാണ്​ വരൻ. വിജയലക്ഷ്​മിയുടെ വസതിയിൽവെച്ച്​ നടന്ന നിശ്ചയ ചടങ്ങിൽ മോതിരം മാറ്റം നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ്​ ചടങ്ങളിൽ പ​െങ്കടുത്തത്​. മാര്‍ച്ച് 29നാണ്​ വിവാഹം നടക്കുക. വൈക്കം ഉദയാനപുരം സ്വദേശിയായ മുരളീധരന്റെയും വിമലയുടെയും മകളാണ്​ വിജയലക്ഷ്​മി. സ്വതസിദ്ധമായ ആലാപന ശൈലികൊണ്ടും വ്യത്യസ്​തമായ ശബ്​ദംകൊണ്ടും ശ്രദ്ധനേടിയ വിജയലക്ഷ്മി മികച്ച ഗായികക്കുള്ള സംസ്ഥാന സർക്കാറി​െൻറ അവാർഡും നേടിയിട്ടുണ്ട്​. ഇപ്പോള്‍ തമിഴ്, മലയാളം എന്നീ ഭാഷകളിലെ സ്ഥിരസാന്നിധ്യമാണ് വിജയലക്ഷ്മി.