റഷ്യന്‍ വിമാനം തകര്‍ന്നു വീണ് 27 മരണം ; അപകടം നടന്നത് സൈബീരിയയില്‍

റഷ്യന്‍ വിമാനം സൈബീരിയയില്‍  തകര്‍ന്നു വീണ് 27  പേര്‍ മരിച്ചു.റഷ്യയുടെ  പ്രതിരോധ മന്ത്രാലയത്തിന്റെ വിമാനമാണ് തകര്‍ന്നു വീണത്. 32 യാത്രികരുമായി പോകുകയായിരുന്ന ഐഎല്‍-18 വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനം അടിയന്തരമായി ഇറക്കുന്നതിനിടെ അപകടം നടന്നുവെന്നാണ് നിഗമനം. മോശം കാലാവസ്ഥയാകാം അപകടത്തിനു കാരണമായത് എന്ന് നിഗമനം ഉണ്ട്. അതേസമയം ജനവാസകേന്ദ്രത്തിലാണ് അപകടം നടന്നത് എന്നും ഇതുകാരണം 16 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.