നയന്‍താര കല്യാണം കഴിച്ചു ; ആരും അറിഞ്ഞില്ല ആരോടും പറഞ്ഞുമില്ല
ചെന്നൈ : സൌത്ത് ഇന്ത്യയിലെ പ്രിയ നായിക നയന്‍താരയുടെ കല്യാണം കഴിഞ്ഞു എന്ന് വാര്‍ത്തകള്‍. നയന്‍സും സംവിധായകന്‍ വിഘ്‌നേശ് ശിവയും രണ്ടു മാസം മുന്‍പ് വിവാഹിതരായി എന്നും ഇരുവരും ഇപ്പോള്‍ ഒരുമിച്ചാണ് താമസം എന്നും ചില തമിഴ് സിനിമാ വാരികകള്‍ പറയുന്നു. നയന്‍താരയും വിഘ്‌നേശും വിവാഹിതാരാകാന്‍ പോകുന്ന വാര്‍ത്തകള്‍ നേരത്തെ സജീവമായിരുന്നു. ഇരു വീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹമെന്നും വിവാഹക്കാര്യം നയന്‍ തന്റെ വീട്ടുകാരെ പറഞ്ഞ് ബോധിപ്പിച്ചു എന്നൊക്കെയായിരുന്നു കേട്ടത്. വളരെ രസഹസ്യമായി നടന്ന വിവാഹക്കാര്യം അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ അറിയൂ എന്നാണ് കേട്ടത്. ഇപ്പോള്‍ നയന്‍താരയും വിഘ്‌നേശും ഒരുമിച്ചാണ് താമസിയ്ക്കുന്നത് എന്നും കേള്‍ക്കുന്നു. ചെന്നൈയിലെ എഴുംപൂരില്‍ നയന്‍താരയുടെ പുതിയ വീട്ടിലാണ് ഇരുവരും താമസിയ്ക്കുന്നത്. വിവാഹം നയന്‍താരയുടെ കരിയറിനെ ബാധിയ്ക്കും എന്ന് ഭയന്നാണത്രെ രഹസ്യ വിവാഹം നടത്തിയത്. ഇപ്പോള്‍ തമിഴില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന നിലയില്‍ മിന്നി നില്‍ക്കുന്ന നയന്‍താരയ്ക്ക് കൈ നിറയെ ചിത്രങ്ങളുണ്ട്. ഡോറയാണ് നയന്‍താരയുടെ പുതിയ ചിത്രം. അരം, കൊലയുതിര്‍ കാലം, ഇമയ്ക്കാ നൊടികള്‍ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. അതേസമയം പ്രണയ വാര്‍ത്തകള്‍ ആദ്യമൊക്കെ ഇരുവരും നിഷേധിച്ചിരുന്നു എങ്കിലും ഇപ്പോള്‍ വിഷയത്തില്‍ രണ്ടുപേരും മൌനം പാലിക്കുകയാണ്. പൊതു വേദികളിലും ചടങ്ങുകളിലും വിദേശ യാത്രകളിലും വിഘ്‌നേശിനെയും നയന്‍താരയെയും ഒരുമിച്ച് കണ്ടതോടെയാണ് ഇരുവരും പ്രണയത്തിലാണ് എന്ന് കഥകള്‍ ഇറങ്ങിയത്.