നയന്‍താര രഹസ്യ വിവാഹത്തിന്; വിദേശത്ത് വെച്ചാകും രഹസ്യ വിവാഹമെന്ന് റിപ്പോര്‍ട്ട്
തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉണ്ടാകു. അത് നയന്‍താര എന്ന് മാത്രമായിരിക്കും. നടിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നതും മലയാളിയായ ഈ താര സുന്ദരിയാണ്. താരറാണി നയന്‍താരയും സംവിധായകന്‍ വിഘ്നേശ് ശിവനും പ്രണയത്തിലാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. വിഘ്നേശ് ശിവന്റെ പിറന്നാള്‍ ന്യൂയോര്‍ക്കില്‍ വെച്ച് ഇരുവരും ആഘോഷിക്കുകയും ചെയ്തിരുന്നു.
ഇവര്‍ വിവാഹിതരാകാന്‍ പോകുന്നുവെന്നാണ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇരുവരും വിദേശത്ത് വച്ച് ഉടന്‍ വിവാഹിതരാകുമെന്നുമാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഇവര്‍ ഇരുവരും ചേര്‍ന്ന് ചെന്നൈയില്‍ ഒരു വീട് വാങ്ങിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.ഇതെല്ലം നല്‍കുന്ന സൂചനകള്‍ ഇവരുടെ വിവാഹം ഉടന്‍തന്നെ ഉണ്ടാകുമെന്നാണ്. വിവാഹം ഉടനുണ്ടായാലും നയന്‍സ് വീണ്ടും സിനിമയില്‍ അഭിനയിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.