ഇറ്റലിയില്‍ തീവ്രവാദ വിരുദ്ധ റെയ്ഡ് പുരോഗമിക്കുന്നു: ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്
റോം: ഈ ദിവസങ്ങളില്‍ നടക്കുന്ന റെയ്ഡ് പരമ്പരയില്‍ തീവ്രവാദ ബന്ധമുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടുണീഷ്യന്‍ സ്വദേശിയായ സാബിര്‍ ഹമീദി (34) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നിയമവിരുദ്ധമായ ആയുധം കൈവശം വച്ചതിനു മൂന്നു വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.
അല്‍ ക്വയ്ദയുടെ പോഷക സംഘടനയായ അന്‍സാര്‍ അല്‍ എന്ന ടുണീഷ്യന്‍ ലിബിയന്‍ സംഘടനയില്‍ ശ്കതമായ വേരുകള്‍ ഉള്ള ആളാണ് ഹമിദി എന്ന് പോലീസ് പത്രസമ്മേളനത്തില്‍ സ്ഥിരീകരിച്ചു.
ലോകശ്രദ്ധ ഏറെ ആകര്‍ഷിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയും സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായ വത്തിക്കാനും ആക്രമിക്കുമെന്ന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇറ്റാലിയന്‍ സെക്യൂരിറ്റി തലവന്‍ ഫ്രാന്‍കോ ഗബ്രീലിയാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഈ കാര്യം വെളിപ്പെടുത്തിയത്.