ഭൈരവയുടെ മുന്‍പില്‍ മുട്ടുമടക്കി കേരളത്തിലെ തിയറ്ററുകള്‍ ; കേരളത്തിലെ 200 തിയറ്ററുകളില്‍ സിനിമ റിലീസ് ചെയ്യും
പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല എന്ന തിയറ്ററുകാരുടെ പിടിവാശി തമിഴ് ചിത്രമായ് ഭൈരവയുടെ മുന്‍പില്‍ തണുത്തു. ഭൈരവയ്ക്ക് വേണ്ടി സമരത്തിന് താല്‍ക്കാലിക പരിഹാരം പ്രഖ്യാപിച്ച് ഫിലിം പ്രൊഡ്യൂസേഴ്‌സ്, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ രംഗത്ത് വന്നു. കേരളത്തിലെ ഇരുന്നൂറോളം തിയേറ്ററുകളില്‍ നാളെ ഭൈരവ പ്രദര്‍ശിപ്പിക്കുമെന്ന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. എന്നാല്‍ ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്റെ കീഴിലുള്ള എത്ര തിയേറ്ററുകളില്‍ നാളെ റിലീസുണ്ടാകുമെന്ന് വ്യക്തമാക്കിയില്ലെങ്കിലും കേരളത്തില്‍ 200 തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് വാര്‍ത്തകള്‍ ഉണ്ട്. അതുപോലെ ഭൈരവ കാരണം നാളെ റിലീസ് പ്രഖ്യാപിച്ച മലയാള ചിത്രമായ കംബോജിയുടെ പ്രദര്‍ശനം മാറ്റി വെച്ചു. എന്നാല്‍ തിയറ്ററുകാര്‍ മുഖ്യ ആവശ്യമായി പറഞ്ഞ 50 50 അല്ലാതെ നിലവിലുള്ള തിയേറ്റര്‍ വിഹിതത്തില്‍ തന്നെയായിരിക്കും നാളെ മുതല്‍ ഭൈരവ റിലീസ് ചെയ്യുക. നിര്‍മ്മാതാക്കള്‍ക്ക് 60 ശതമാനവും തിയേറ്ററുകള്‍ക്ക് 40 ശതമാനവും. എന്നാല്‍ മലയാള സിനിമകള്‍ ഇല്ലെങ്കില്‍ മറ്റു സിനിമകളുടെ പ്രദര്‍ശനവും തടയും എന്ന യൂത്ത്കോണ്‍ഗ്രസ് പ്രസ്താവന ഇപ്പോള്‍ ഉറങ്ങിയ മട്ടാണ്. യൂത്തിന്റെ പ്രസ്താവനയ്ക്ക് എതിരെ വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു.