മാര്‍ക്‌സിസവും വര്‍ഗ്ഗവിരോധവും (അവസാനഭാഗം)

കമ്മ്യൂണിസം ശക്തിപ്രാപിച്ച ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എന്താണ് സംഭവിച്ചത്. സാംസ്‌കാരിക വിപ്ലവകാലത്തും തുടര്‍ന്നുണ്ടായ കമ്മ്യൂണിസ്റ്റ് ഭരണകാലത്തും മാവോസെതുങ് നേതൃത്വം കൊലപ്പെടുത്തിയത് 55 ദശലക്ഷം ആളുകളെയാണ്. ചൈനയിലുടനീളം ഇടത്തരക്കാരായ 20 ലക്ഷം ഭൂഉടമകള്‍ കൊല്ലപ്പെട്ടു. വീണ്ടുമൊരു 20 ലക്ഷം ഉദ്യോഗസ്ഥര്‍, വ്യവസായികള്‍, ബുദ്ധിജീവികള്‍ എന്നിവരാണ് വധിക്കപ്പെട്ടത്.

1946-49 കാലഘട്ടത്തില്‍ 50 ലക്ഷം ഗ്രാമീണരെ ചൈനീസ് കമ്മ്യൂണിസ്റ്റുകാര്‍ വധിച്ചു. 60 കോടി കര്‍ഷകരെ വധിച്ച് കാര്‍ഷികമേഖല ശുദ്ധീകരിച്ചു. സുഭിക്ഷത നേടാനായിരുന്നു മാവോയുടെ നിര്‍ദേശം. 1950നും 1957 നും ഇടയില്‍ 10 ലക്ഷം നഗരവാസികളെ ഉന്മൂലനം ചെയ്തു. ഇതേകാലത്ത് ചൈനയിലുടനീളം 43 ലക്ഷം ആളുകളെ കമ്മ്യൂണിസ്റ്റ്കക്ഷി പക്ഷപാതം പുലര്‍ത്താത്തവരെന്ന് മുദ്രകുത്തി വധിച്ചു. നിര്‍ബന്ധിത തൊഴില്‍ പാളയങ്ങളില്‍ പീഡിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്തവരുടെയും എണ്ണം 20 ലക്ഷമാണ്. ആസുത്രിതമായ പട്ടിണിമൂലം 30 ലക്ഷം ആളുകള്‍ മരിച്ചു. ഇതിനെല്ലാം പുറമേ ആത്മഹത്യ ചെയ്തവര്‍ 50 ലക്ഷം പേരാണ്. ഈ മനുഷ്യക്കുരുതി നവ്യമായ ഒരു സാമൂഹ്യവ്യവസ്ഥയ്ക്ക് വേണ്ടിയായിരുന്നില്ലോ?

യുദ്ധാനന്തര യൂഗോസ്ലോവിയായില്‍ ടിറ്റോയുടെ നേതൃത്വത്തില്‍ 1944 നും 1965 നുമിടയില്‍ അതിക്രൂരമായ കൂട്ടകൊല നടന്നതായി തെളിവുകള്‍ ഉണ്ട്. കമ്മ്യൂണിസ്റ്റ് വിരുദ്ധരെന്ന് ആരോപിച്ച് ഭരണയന്ത്രത്തിന്റെ എല്ലാ സംവിധാനങ്ങളെയും ഉപയോഗിച്ച് ടിറ്റോ നേതൃത്വം 18 ലക്ഷം മനുഷ്യരെ കുരുതി കഴിച്ചു. ഇവരില്‍ അന്‍പതിനായിരം ജര്‍മ്മന്‍കാര്‍, പതിനായിരം ബള്‍ഗേറിയക്കാര്‍ അയ്യായിരം ഇറ്റലിക്കാര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടും. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഏഷ്യന്‍ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പേരെ വധിച്ചത് കംബോചിയായിലാണ്.

1970 കളില്‍ കംബോചിയായിലെ ജനസംഖ്യ 71 ദശലക്ഷമായിരുന്നു. 197080 കാലഘട്ടത്തില്‍ യുദ്ധം, അതിക്രമം, രാഷ്ട്രീയകൂട്ടകൊല, കൃത്രിമക്ഷാമം എന്നീ കാരണങ്ങളാല്‍ കംബോചിയായില്‍ 40 ദശലക്ഷം മനുഷ്യര്‍ കൊല്ലപ്പെട്ടു. ഘമെര്‍ ആഗ് എന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ് ഇതിന് കാരണം. ഘമെര്‍ ആഗ് കംബോചിയായിലെ കമ്മ്യൂണിസ്റ്റ് തീവ്രവാദ പ്രസ്ഥാനമായിരുന്നു. സംശുദ്ധമായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു അവരുടെ ലക്ഷ്യം. ലോണ്‍നോല്‍ ഭരണകുടത്തെ 1976 ല്‍ സൈനിക അട്ടിമറിയിലൂടെ തകര്‍ത്ത് അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റുകാര്‍ 17 വര്‍ഷം കൊണ്ട് 25 ദശലക്ഷം പേരെ വധിച്ചു. പോള്‍ പോര്‍ട്ട് നേതൃത്വം കംബോചിയായിലെ കണ്ണടധാരികളെപോലും ബുദ്ധിജീവികളെന്ന പേരില്‍ കൊന്നൊടുക്കി.

വടക്കന്‍ കൊറിയായിലെ സ്വേച്ഛാധികാരിയായിരുന്ന കിം സുങിന്റെ ഭരണകാലത്ത് രാഷ്ട്രീയ കാരണങ്ങളുടെ പേരില്‍ 35 ലക്ഷം മനുഷ്യര്‍ കൊലചെയ്യപ്പെട്ടു. ഇവരെകൂടാതെ 25 ലക്ഷം പേര്‍ കൊറിയന്‍ യുദ്ധത്തില്‍ മരിച്ചു. യുദ്ധകാലത്ത് 180000 ആളുകള്‍ യുദ്ധ തടവുകാരായി പിടിക്കപ്പെട്ടു. ഇതില്‍ 8000 ആളുകളെ മാത്രമാണ് യുദ്ധാനന്തരം വിട്ടയച്ചത്.

സാമൂഹ്യനീതിയും സമത്വവും മനുഷ്യമനസ്സിന്റെ സ്വപ്‌നമാണ്. അതേമനസ്സുതന്നെയാണ് ചൂഷണവും അധികാരചിന്തയും അഴിമതിയും കലാപബോധവും സൃഷ്ടിക്കുന്നത്. ഒരു നൂറ്റാണ്ടിലെ അനുഭവംകൊണ്ട് കമ്മ്യൂണിസം യാന്തികവും അപ്രയോഗികവുമായ ഒരു തീവ്രവാദപ്രസ്ഥാനമാണെന്ന് തെളിഞ്ഞു. ലോകത്ത് ഒരിടത്തും സാമൂഹ്യ, സാമ്പത്തിക നീതി നടപ്പിലാക്കാനോ, നിലനിര്‍ത്താനോ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല.

ജനാധിപത്യ സംവിധാനത്തില്‍ മാര്‍ക്‌സിസത്തിന് നിലനില്‍പ്പില്ല. സായുധസമരങ്ങളും വിപ്ലവങ്ങളും അട്ടിമറികളും ഏകാധിപത്യവും മാര്‍ക്‌സിസത്തിന്റെ മുഖമുദ്രകളാണ്. തത്വത്തില്‍ പുതുപുത്തന്‍ പുതുമയും പ്രയോഗത്തില്‍ അതീവ അപകടങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഈ ചുവപ്പ് തീവ്രവാദ പ്രസ്ഥാനത്തെ എല്ലാ ജനാധിപത്യരാജ്യങ്ങളും നിയമപരമായി നിരോധിക്കേണ്ടതാണ്.

(ഈ ലേഖനത്തിലുളള കാഴ്ചപ്പാടുകള്‍ മലയാളി വിഷന്റെ നിലപാടുകള്‍ അല്ല.ലേഖകന്റെ വ്യക്തിപരമായ വീക്ഷണങ്ങളും അഭിപ്രായങ്ങളുമാണ്.)