മതില്‍ ചാടി മൃഗശാലയില്‍ കയറിയ യുവാവിനെ കടുവ കടിച്ചു കൊന്നു (വീഡിയോ)

ടിക്കറ്റ് കാശ് ലാഭിക്കാന്‍ യുവാവ് കാണിച്ച സാഹസം മരണത്തില്‍ അവസാനിച്ചു. ചൈനയിലെ നിങ്‌ബോ പട്ടണത്തിലെ യോങോ മൃഗശാലയിലാണ് സംഭവം. മൃഗശാലയില്‍ പ്രവേശിക്കാനുള്ള ടിക്കറ്റ് എടുക്കാതിരിക്കുവാന്‍ വേണ്ടിയാണ് സന്ദര്‍ശകനായ ഴാങ് മൃഗശാലയിലേക്കുള്ള മതില്‍ പുറത്ത് നിന്ന് എടുത്ത് ചാടിയത്. എന്നാല്‍ ചാടിയതാകട്ടെ കടുവക്കൂട്ടിലേക്കും. എന്നാല്‍ ഇയാളെ കടുവ ആക്രമിക്കുകയായിരുന്നു. ഞായറാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്കായിരുന്നു സംഭവം. അലര്‍ച്ച കേട്ട് ഓടിയെത്തിയവരാണ് സംഭവം അറിയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ശബ്ദമുണ്ടാക്കി കടുവകളെ  അകറ്റാന്‍ ശ്രമിച്ചെങ്കിലും സന്ദര്‍ശകനെ ആക്രമിച്ച കടുവ പിടി വിടാതെ കഴുത്തില്‍ പിടികൂടുകയായിരുന്നു.  ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വന്ന് കടുവയെ വെടിവെച്ച് കൊന്ന് സന്ദര്‍ശകനെ ആശുപത്രിയിലെത്തിച്ചെങ്കിലും  മരിക്കുകയായിരുന്നു. സംഭവത്തിനുശേഷം മൃഗശാല അടച്ചിട്ടു.