തിരുവനന്തപുരത്ത് നാളെ ബി ജെ പി ഹര്‍ത്താല്‍
തിരുവനന്തപുരം : ലോ അക്കാദമി വിഷയത്തില്‍ പേരൂര്‍ക്കടയില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധത്തിനു നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നാളെ ബി ജെ പി ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍. ലോ അക്കാദമിയ്ക്ക് സമീപത്താണ് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്. ഇവരെ നീക്കംചെയ്യാനെത്തിയ പോലീസിനു നേരെ കല്ലേറും അക്രമവും നടന്നു. തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ആറ് തവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് റോഡില്‍ കുത്തിയിരുന്ന് ഉപരോധിച്ചവര്‍ക്കെതിരെ പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തുകയായിരുന്നു.