കിഴക്കിന്റെ വെനീസ് ഉത്സവ് – 2017 ഫ്‌ലെയര്‍ പ്രകാശനം ചെയ്തു


കുവൈറ്റ്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റിന്റെ ഒന്നാം വാര്‍ഷീകത്തോട് അനുബന്ധിച്ച് മാര്‍ച്ച് 23 ന് നടത്തുന്ന കിഴക്കിന്റെ വെനീസ് ഉത്സവ് – 2017 ന്റെ ഫ്‌ലെയര്‍ പ്രകാശനം ആലപ്പുഴ ജില്ലാ അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് നാടുവിലേമുറിയും പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ബിനോയ് ചന്ദ്രനും ചേര്‍ന്ന് നിര്‍വഹിച്ചു.

രാജീവ് നാടുവിലേമുറി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഉപദേശസമിതി അംഗം ബാബു പനമ്പള്ളി, വൈസ് പ്രസിഡന്റ് തോമസ് പള്ളിക്കല്‍, സെക്രട്ടറിമാരായ സാബു മാവേലിക്കര, അജി കുട്ടപ്പന്‍,അബ്ദുല്‍ റഹുമാന്‍ പുഞ്ചിരി, അഷറഫ് മണ്ണാംച്ചേരി, സണ്ണി അമ്പിയില്‍, സിബി പരുഷോത്തമന്‍ വനിതാ വേദി ജനറല്‍ സെക്രട്ടറി ജോളി രാജന്‍ എന്നിവര്‍ സംസാരിച്ചു.

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ സെക്രട്ടറി നൈനാന്‍ ജോണ്‍ സ്വാഗതവും ട്രഷറര്‍ മാത്യു ചെന്നിത്തല നന്ദിയും പറഞ്ഞു. പ്രോഗ്രാമുമായി ബന്ധപ്പെട്ട് വിളിക്കേണ്ട നമ്പറുകള്‍ 9969 6410, 9758 0919, 6614 2320, 6555 8404