കിഴക്കിന്റെ വെനീസ് ഉത്സവ് – 2017 റാഫിള്‍ കൂപ്പണ്‍ പ്രകാശനം ചെയ്തു


കുവൈറ്റ്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു മാര്‍ച്ച് 23 നു നടക്കുന്ന കിഴക്കിന്റെ വെനീസ് ഉത്സവ് – 2017 റാഫിള്‍ കൂപ്പണ്‍ പുറത്തിറക്കി. പ്രസിഡന്റ് രാജീവ് നാടുവിലേമുറിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ രക്ഷാധികാരി പ്രേംസണ്‍ കായംകുളം റാഫിള്‍ കമ്മറ്റി കണ്‍വീനര്‍ അജി കുട്ടപ്പന് നല്‍കി റാഫിളിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ഉപദേശക സമതി അംഗം ബാബു പനമ്പള്ളി, പ്രോഗ്രാം കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ബിനോയ് ചന്ദ്രന്‍, ഫിനാന്‍സ് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ നൈനാന്‍ ജോണ്‍, വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ സുലേഖ അജി, വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി ജോളി രാജന്‍, ഫിനാന്‍സ് കണ്‍വീനര്‍ ബൈജു പിള്ള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അജപാക് ജനറല്‍ സെക്രട്ടറി സണ്ണി പത്തിച്ചിറ സ്വാഗതവും ജോയിന്റ് ട്രഷര്‍ മാത്യു ചെന്നിത്തല നന്ദിയും പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘവും രൂപീകരിച്ചു.