മോദി കുളിമുറിയിലെ ഒളിഞ്ഞുനോട്ടക്കാരന്‍ എന്ന് രാഹുല്‍ഗാന്ധി

ലഖ്​നോ : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കുളിമുറിയിലെ ഒളിഞ്ഞുനോട്ടക്കാരനാണ് എന്ന് ​കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരായ മോദിയുടെ മഴക്കോട്ട്​ പരാമർശത്തിന്​ മറുപടി പറയുകയായിരുന്നു രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ മോദിക്ക്​ ഗൂഗിളിൽ തിരയാനും കുളിമുറിയിൽ ഒളിഞ്ഞ്​ നോക്കാനും മാത്രമേ സമയമുള്ളുവെന്ന്​ രാഹുല്‍ പറയുന്നു. ഉത്തർപ്രദേശ്​ മുഖ്യമന്ത്രി അഖിലേഷ്​ യാദവുമൊത്ത്​ യു.പിയുടെ വികസനത്തിനായുള്ള പൊതുമിനിമം പരിപാടി പുറത്തിറക്കി കൊണ്ട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പ്രതിസന്ധികൾ ഉണ്ടെങ്കിലും ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും രാഹുൽ കൂട്ടിച്ചേർത്തു. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ റെയിന്‍ കോട്ടിട്ട് കുളിക്കുവാന്‍ അറിയാവുന്ന ആളാണ്‌ എന്നാണ് മോദി ഇന്നലെ പറഞ്ഞത്.അതിനാണ് രാഹുല്‍ മോദി കുളിമുറിയില്‍ ഒളിഞ്ഞുനോക്കുന്നയാളാണ് എന്ന് മറുപടി നല്‍കിയത്. കഴിഞ്ഞ വർഷങ്ങളിലെ മോദിയുടെ ഭരണം പരാജയമായിരുന്നുവെന്നും യഥാർഥ പ്രശ്​നങ്ങളിൽ നിന്ന്​ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്​ മോദി നടത്തുന്നത് എന്നും രാഹുൽ ഗാന്ധി പറഞ്ഞു​.​ വികസനത്തെ കുറിച്ച്​ സംസാരിക്കാൻ അദ്ദേഹത്തിന്​ സമയമില്ലെന്നും തൊഴിലില്ലായ്​മ, സുരക്ഷ എന്നീ വിഷയങ്ങളെ കുറിച്ച്​ സംസാരിക്കാൻ മോദി തയ്യാറാവുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.പാവപ്പെട്ട കുടുംബങ്ങൾക്ക്​ 1000 രൂപ പെൻഷൻ, പത്ത്​ രൂപക്ക്​ ഭക്ഷണം, ഗ്രാമീണ മേഖലയിലെ സമ്പൂർണ്ണ വൈദ്യൂതിവൽക്കരണം എന്നിവയാണ്​ കോൺഗ്രസ്​–എസ്​.പി സഖ്യത്തി​െൻറ മുഖ്യ തെരഞ്ഞെടുപ്പ്​ വാഗ്​ദാനങ്ങൾ.