ശുചിത്വ ഭാരതത്തിനായി പ്രധാന മന്ത്രിയുടെ ആഹ്വാനം
ന്യൂഡല്‍ഹി: സ്വച്ഛതാ ഹി സേവ ആചരണത്തിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുസ്തി താരവും ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സറുമായ അങ്കിത് ബയന്‍പുരിയയും പ്രധാനമന്ത്രിയ്‌ക്കൊപ്പം ശുചീകരണത്തില്‍ പങ്കാളിയായി.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ ശുചീകരണം നടത്തുന്ന വീഡിയോ പങ്കുവെച്ചിട്ടുണ്ട്. രാജ്യം ശുചിത്വത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അങ്കിത് ബയന്‍പുരിയയ്‌ക്കൊപ്പം ശുചിത്വമിഷന്റെ ഭാഗമാകുകയാണെന്നും വൃത്തിയ്‌ക്കൊപ്പം ഫിറ്റ്‌നസും ആരോഗ്യവും ചര്‍ച്ചാവിഷയമായെന്നും ശുചിത്വമുള്ളതും ആരോഗ്യകരവുമായ ഭാരതമാണ് ലക്ഷ്യമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
ഗാന്ധിജയന്തിയ്ക്ക് മുന്നോടിയായി ശുചിത്വപദ്ധതികള്‍ക്ക് നേതൃത്വം നല്‍കണമെന്ന് മോദി രാജ്യത്തോട് അഭ്യര്‍ഥിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഞായറാഴ്ച രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു.