പാതയോരത്തെ മദ്യശാലകള്‍ മാറ്റണം എന്ന കോടതി നിര്‍ദ്ദേശത്തിനെതിരെ കേരളം സുപ്രീംകോടതിയില്‍

തിരുവനന്തപുരം : പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന ഉത്തരവില്‍ മേല്‍ സർക്കാറും ബെവ്കോയും സുപ്രീംകോടതിയിലേക്ക്. ഉത്തരവിൽ വ്യക്​തത വരുത്തണമെന്നാവശ്യപ്പെട്ടാണ്​ സർക്കാർ കോടതിയെ സമീപിക്കുന്നത്​. ദേശീയ പാതകളിലും സംസ്ഥാന പാതകളിലും 500 മീറ്ററിനുള്ളിൽ വരുന്ന മദ്യ വില്‍പന ശാലകള്‍ 2017 മാര്‍ച്ച് 31നകം അടച്ചു പൂട്ടണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്​. ബാറുകൾക്കും കള്ള് ഷാപ്പുകൾക്കും ബാധകമാണോ എന്ന വ്യക്ത വേണമെന്നുമാണ ആവശ്യം. ഉത്തരവ് നടപ്പാക്കാൻ കൂടുതൽ സമയം വേണമെന്ന് ബെവ്കോ ആവശ്യപ്പെടുംഎന്നാൽ സു​​പ്രീംകോടതി ഉത്തരവ്​ തങ്ങൾക്ക്​ ബാധക​മല്ലെന്നാണ്​ ബാറുടമകൾ പറയുന്നത്​.അതേസമയം കള്ളുഷാപ്പ്​ ഉൾപ്പെടെ പാതയോരത്ത്​ നിന്ന്​ മാറ്റണമെന്ന്​ നിയമ സെക്രട്ടറി ആവശ്യ​പ്പെട്ടിട്ടുണ്ട്​. ഉത്തരവിൽ എട്ട്​ മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട്​ ബെവ്​കോയും കോടതി​െയ സമീപിച്ചിരിക്കുകയാണ്​.