യു ട്യൂബില്‍ വൈറലായി പി എസ് എല്‍ വിയുടെ സെല്‍ഫി വീഡിയോ

വെറുതെ സെല്‍ഫികള്‍ എടുത്തു നടക്കുന്നവരാ നമ്മള്‍. എന്നാല്‍ ഇവിടെ വാര്‍ത്ത‍യാകുന്നത് ഒരു രാജ്യത്തിന് തന്നെ അഭിമാനമായ ഒരു വെല്‍ഫി അഥവാ സെല്‍ഫി വീഡിയോ ആണ്. കഴിഞ്ഞ ദിവസം 104 ഉപഗ്രഹങ്ങ​െള ഒരുമിച്ച്​ വിക്ഷേപിച്ച്​ ചരിത്രം കുറിച്ച ഇന്ത്യൻ ബഹിരാകാശ ദൗത്യത്തി​െൻറ സെൽഫി പുറത്തുവിട്ടു. പി.എസ്​.എൽ.വിയിൽ ഘടിപ്പിച്ച ഹൈ റെസല്യൂഷൻ കാമറയാണ്​ ഉപഗ്രഹ വിക്ഷേപണത്തി​െൻറ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്​.ഒരു റോക്കറ്റ് ഭ്രമണ പദത്തില്‍ എത്തുന്ന ദൃശ്യങ്ങള്‍ ആണ് വീഡിയോയില്‍ ഉള്ളത്. ഇന്നലെ രാവിലെയാണ് രാജ്യത്തിനു അഭിമാനമായ വിക്ഷേപണം നടന്നത്.