നിലതെറ്റിയ ചൈനയുടെ പേടകം കേരളത്തിലും വീണേക്കാം
ചൈനീസ് ബഹിരാകാശനിലയമായ ‘ടിയാന്‍ഗോംഗ് – 1’ കേരളത്തിലും പതിച്ചേക്കുമെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ ഇ.എസ്.എ അറിയിച്ചു. എല്ലാവിധത്തിലും നിയന്ത്രണം നഷ്ടമായതിനാല്‍ നിലയം എന്ന് ഭൂമിയില്‍ പതിക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. 2018 ജനുവരിക്കും മാര്‍ച്ചിനും ഇടയിലായിരിക്കും നിലയം ഭൂമിയിലേക്ക് ഇടിച്ചിറങ്ങുക എന്നാണ് ഇ.എസ്.യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബഹിരാകാശത്ത് നിന്ന് പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചാല്‍ മാത്രമേ ഇക്കാര്യം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. ഭാരത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തില്‍ത്തന്നെ കത്തിനശിക്കുമെങ്കിലും 100 കിലോയെങ്കിലും അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിക്കുമെന്നാണ് ശാസ്ത്രലോകം കണക്ക് കൂട്ടുന്നത്. 8500 കിലോ ഭാരമുള്ള ബഹിരാകാശ നിലയത്തിന് 12 മീറ്റര്‍ നീളമാണുള്ളത്. 2011ലാണ് ടിയാന്‍ഗോംഗ് -1 ചൈന വിക്ഷേപിച്ചത്.




