ശിവസേനയ്ക്ക് എതിരെ ബിജെപി ; സേനയുടെ മുഖപത്രം നിരോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി

മുംബൈ : തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു എന്നാരോപിച്ച് ശിവസേനയുടെ മുഖപത്രമായ സാമ്നയുടെ അച്ചടി നിര്‍ത്തിവെയ്പ്പിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. മൂന്നു ദിവസത്തേക്ക്​ സാമ്​നയുടെ പ്രസിദ്ധീകരണം തടയണ​െമന്ന്​ ആവശ്യ​െപ്പട്ട്​ കഴിഞ്ഞ ദിവസമാണ്​ ബി.ജെ.പി തെരഞ്ഞെടുപ്പ്​ കമീഷന്​ കത്തു നൽകിയത്​. തെരഞ്ഞെടുപ്പിന്​ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങളിൽ ഏർ​െപ്പടുന്നതിനും പ്രചാരണത്തിന്​ സഹായിക്കും വിധമുള്ള പ്രസിദ്ധീകരണങ്ങൾക്കും വിലക്ക്​ ഏർ​െപ്പടുത്തിയിട്ടുണ്ട്​. അതിനാൽ സാമ്​നയു​െട പ്രസിദ്ധീകരണം തെരഞ്ഞെടുപ്പ്​ നടക്കുന്ന ഫെബ്രുവരി 16, 20,21 തിയതികളിൽ തടയണമെന്നാണ്​ ബി.ജെ.പിയുടെ കത്ത്​. മഹാരാഷ്​ട്രയിൽ 10 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കും 25 ജില്ലാ പഞ്ചായത്തുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ്​ രണ്ടു ഘട്ടങ്ങളിലായി ഫെബ്രുവരി 16,21തിയതികളിലാണ്​ നടക്കുക. വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തില്‍ വാര്‍ത്ത നല്‍കി എന്നാണ് ബിജെപിയുടെ ആരോപണം. ഇത് ചൂണ്ടിക്കാണിച്ച് ബിജെപി മഹാരാഷ്ട്ര വക്താവ് ശ്വേത ശാലിനി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു. തെളിവായി മറാത്ത് വാഡയില്‍ കഴിഞ്ഞ ദിവസം വിതരണം ചെയ്ത പത്രത്തിന്റെ കോപ്പിയും അവര്‍ കമ്മീഷന് അയച്ചു കൊടുത്തു. എന്നാൽ സാമ്​ന അടച്ചുപൂട്ടുന്നത്​ ഒരിക്കലും സാധ്യമല്ലെന്ന്​ പ്രതികരിച്ച താക്കറെ അടിയന്തരാവസ്​ഥയാണ്​ നിലനിൽക്കുന്നതെന്ന്​ പുനെയിലെ പ്രചരണ റാലിയിൽ പ്രതികരിച്ചു. അടിയന്തരാവസ്​ഥ ​നടപ്പിലാക്കിയ ഇന്ദിരാഗാന്ധിയെ കുറ്റ​െപ്പടുത്തുന്ന നിങ്ങളും അതുതന്നെയാണ്​ ചെയ്യുന്നതെന്നും​ ബി.ജെ.പിയെ കുറ്റ​െപ്പടുത്തിക്കൊണ്ട്​ താക്കറെ പറഞ്ഞു. എന്തിനാണ്​ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തെരഞ്ഞെടുപ്പ്​ നടക്കുന്ന സ്​ഥലങ്ങളിൽ പ്രചരണത്തിന്​ പോകുന്നത്​​? മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നുകഴിഞ്ഞാൽ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങളിൽ പ​െങ്കടുക്കാൻ പാടില്ലെന്നും താക്കറെ കൂട്ടിച്ചേർത്തു.