നടിയെ അപമാനിച്ച സംഭവം മലയാള സിനിമയ്ക്ക് മൌനം ; വാ തുറക്കാതെ സൂപ്പര്‍ താരങ്ങള്‍
മലയാള സിനിമ ഞെട്ടിയ ഒരു ദിവസമാണ് ഇന്ന്. ഒരു പ്രമുഖ നടി പരസ്യമായി ആക്രമിക്കപ്പെട്ടു. ഓടുന്ന കാറില്‍ രണ്ടുമണിക്കൂറുകളോളം. മാധ്യമങ്ങള്‍ ആദ്യം നടിയുടെ പേര് പറഞ്ഞാണ് വാര്‍ത്ത നല്‍കിയത് എങ്കിലും.പിന്നീട് അത് മാറ്റി പ്രമുഖ നടി എന്ന് നല്‍കുകയായിരുന്നു.എന്നിരുന്നാലും ആര്‍ക്കാണ് അപകടം നേരിട്ടത് എന്ന് ലോകം അറിഞ്ഞു കഴിഞ്ഞു. സംഭവത്തില്‍ എല്ലാവരെയും തിരിച്ചറിഞ്ഞും കഴിഞ്ഞു. ഒരാള്‍ പിടിയിലാവുകയും ചെയ്തു. എന്നാല്‍ ഏവരും ഉറ്റു നോക്കുന്നത് അതല്ല.ഇത്രമാത്രം വിവാദം ആയ സംഭവം ആണെങ്കിലും മലയാള സിനിമയിലെ പ്രമുഖരുടെ മൌനമാണ്. ചിലരെ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റുള്ളവര്‍ ആരും തന്നെ ഇതിനെതിരെ പ്രതികരിച്ചു കണ്ടില്ല. പട്ടാളക്കാര്‍ക്ക് വേണ്ടി ബ്ലോഗ് എഴുതുന്ന താരവും , ജെല്ലിക്കെട്ട് വിഷയത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത താരവും എല്ലാം മൌനത്തിലാണ്. സംഭവത്തില്‍ നടിയുടെ കൂടെ നിന്നത് നടനും സംവിധായകനുമായ ലാല്‍ മാത്രമാണ്. അതുകഴിഞ്ഞാല്‍ അപൂര്‍വ്വം പേര്‍ മാത്രമാണ് പരസ്യമായി ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുള്ളത്. അമ്മ പ്രസിഡന്റ് ഇന്നസെന്റും മുതിര്‍ന്ന നടിയായ കെപിഎസി ലളിതയും ഒക്കെ പരസ്യമായി രംഗത്ത് വന്നു. എന്നാല്‍ മലയാളസിനിമയിലെ ഒട്ടുമിക്ക യുവ താരങ്ങളോ സൂപ്പര്‍ താരങ്ങളോ ഈ സംഭവത്തെ കുറിച്ച് തങ്ങളുടെ ഫേസ്ബുക്ക് വാളില്‍ പോലും പ്രതികരിച്ചിട്ടില്ലെന്നതാണ് സത്യം. അതുകൂടാതെ സിനിമ താരം ഭാമ ഈ വിഷയത്തില്‍ ശക്തമായിത്തന്നെ പ്രതികരിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം എന്നാണ് ഭാമ ആവശ്യപ്പെട്ടത്. സാധാരണ ഗതിയില്‍ മറ്റ് സ്ത്രീകളേക്കാള്‍ സുരക്ഷയുണ്ട് സിനിമ താരങ്ങള്‍ക്ക്. എന്നിട്ടും ഇങ്ങനെ ഒരു ആക്രമണം നടന്നത് ഞെട്ടിപ്പിക്കുന്നതാണെന്നാണ് ഭാമ പറയുന്നു. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ അത് നടിമാര്‍ പുറത്ത് പറയില്ലെന്ന് കരുതിയിട്ടാണോ ആളുകള്‍ ഇങ്ങനെ ചെയ്യുന്നത് എന്നാണ് ഭാമയുടെ ചോദ്യം. നടിമാരെ എന്തും ചെയ്യാമെന്നാണോ ഇവരുടെ നവിചാരം എന്നും ഭാമ ചോദിക്കുന്നു. അത് കഴിഞ്ഞാല്‍ റീമ കലിങ്കല്‍,അജു വര്‍ഗീസ് എന്നിവര്‍ മാത്രമാണ് ഇതുവരെ പ്രതികരിച്ചവര്‍. കൊച്ചിയാണ് ഇപ്പോള്‍ മലയാള സിനിമയുടെ കേന്ദ്രം. പല യുവതാരങ്ങളും കൊച്ചി കേന്ദ്രീകരിച്ചാണ് താമസിക്കുന്നത് പോലും. പക്ഷേ മിക്കവരും ഈ വിഷയത്തില്‍ നിശബ്ദദ പാലിച്ചിരിക്കുകയാണ്. അതേസമയം അടുത്തകാലത്തായി വീണ്ടും വിവാഹിതനായ ഒരു താരമാണ് മറ്റുള്ളവരുടെ മൌനത്തിനു കാരണം എന്നും പറയുന്നുണ്ട്. താരത്തിനു നടിയുമായുള്ള വിരോധം മൂലമാണ് മറ്റുള്ളവര്‍ പ്രതികരിക്കാത്തത് എന്നും പറയപ്പെടുന്നു.